ചലച്ചിത്രം

'നിങ്ങൾ എന്തിനാണ് മുസ്ലീമിനെ വിവാഹം ചെയ്തത്?' വർ​ഗീയ കമന്റിന് പ്രിയാ മണിയുടെ മറുപടി; കയ്യടിച്ച് ആരാധകർ

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിൽ ഒരുകാലത്ത് ശക്തമായ സാന്നിധ്യമായിരുന്നു നടി പ്രിയാമണി. തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലെ താരത്തിന്റെ മികച്ച പ്രകടനം കയ്യടി നേടി. വിവാഹശേഷവും അഭിനയരം​ഗത്തിൽ സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ വർ​ഗീയ കമന്റുമായി ഒരാൾ എത്തിയിരുന്നു. അന്യമതത്തിൽപ്പെട്ട ആളെ വിവാഹം ചെയ്തത് എന്തിനാണ് എന്നായിരുന്നു ചോദ്യം. അയാൾക്ക് താരം നൽകിയ മറുപടിയാണ് വൈറലാകുന്നത്. 

'രക്ത് ചരിത്ര എന്ന സിനിമ മുതല്‍ എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണ്. പക്ഷേ നിങ്ങള്‍ ഒരു മുസ്ലീമിനെ വിവാഹം ചെയ്തത് എന്തുകൊണ്ടാണ്' എന്നാണ് അരുൺ ചൗധര്യ എന്നയാൾ ചോദിച്ചത്. ഇതിന് താരം വായടപ്പിക്കുന്ന മറുപടി തന്നെയാണ് നൽകിയത്. താൻ വിവാഹം കഴിച്ചത് ഒരു ഇന്ത്യക്കാരനെയാണ് എന്നായിരുന്നു താരം കുറിച്ചത്. തുടർന്ന് താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധി ആരാധകർ രം​ഗത്തെത്തി. എന്തിലും വർ​ഗീയത കലർത്താൻ ശ്രമിക്കുന്ന ഇത്തരക്കാൻക്ക് ഇങ്ങനെതന്നെ മറുപടി നൽകണം എന്നാണ് ആരാധകരുടെ കമന്റുകൾ. 

2017 ലാണ് ഇവന്‍റ് ഓര്‍ഗനൈസര്‍ ആയ മുസ്‍തഫയെ പ്രിയാമണി വിവാഹം ചെയ്യുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. മോഡലിങ്ങിൽ സജീവമായിരുന്ന താരം 2003ല്‍ പുറത്തെത്തിയ തെലുങ്ക് ചിത്രം 'എവരെ അടഗാഡു'വിലൂടെ അഭിനയരം​ഗത്തെത്തുന്നത്. വിനയന്‍റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായ 'സത്യ'ത്തിലൂടെയാണ് മലയാളത്തിലെ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് പരുത്തിവീരനിലെ അഭിനയത്തിന് മികച്ച നടിക്കുന്ന ദേശിയ പുരസ്കാരവും താരത്തെ തേടിയെത്തി. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും ടോറസും കൂട്ടിയിടിച്ചു; 10 ലേറെ പേര്‍ക്ക് പരിക്ക്

പ്രണയപ്പക; പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ ഇന്ന് വിധി

ഡ്രൈവിങ് ടെസ്റ്റുകൾ ഇന്ന് മുതൽ പുനരാരംഭിക്കും; സംഘർഷമുണ്ടായാൽ പൊലീസ് ഇടപെടും

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം