ചലച്ചിത്രം

ജയലളിതയുടെ ഓർമദിനത്തിൽ 'തലൈവി'യായി കങ്കണ; ചിത്രങ്ങൾ പങ്കുവെച്ച് താരം

സമകാലിക മലയാളം ഡെസ്ക്


മിഴ് മുൻമുഖ്യമന്ത്രി ജയലളിതയായി കങ്കണ റണാവത്ത് എത്തുന്ന തലൈവിയിലെ കൂടുതൽ ചിത്രങ്ങൾ പുറത്ത്. ജയലളിതയുടെ ഓർമ്മദിനത്തിൽ താരം തന്നെയാണ് ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവിട്ടത്. ജയലളിതയെപ്പോലെ വെള്ള സാരിയുടുത്ത് നിൽക്കുന്ന കങ്കണയെയാണ് ചിത്രത്തിൽ കാണുന്നത്.

"ജയ അമ്മയുടെ ചരമദിനത്തിൽ, തലൈവി എന്ന ഞങ്ങളുടെ സിനിമയിൽ നിന്നുള്ള ചില ചിത്രങ്ങൾ പങ്കുവയ്ക്കുന്നു..എന്റെ ടീമിന് എല്ലാ നന്ദിയും. പ്രത്യേകിച്ചും ഞങ്ങളുടെ ടീമിന്റെ നേതാവ് വിജയ് സാറിനോട്...ഈ സിനിമ പൂർത്തിയാക്കാൻ അതിമാനുഷനെ പോലെയാണ് അദ്ദേഹം പണിയെടുക്കുന്നത്. ഇനി ഒരാഴ്ച്ച കൂടി- എന്ന കുറിപ്പിനൊപ്പമാണ് കങ്കണ ചിത്രങ്ങൾ പങ്കുവെച്ചത്.

ജയലളിതയുടെ ജീവിതം പറയുന്ന ചിത്രം എ.എല്‍ വിജയാണ് സംവിധാനം ചെയ്യുന്നത്. ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. മലയാളി നടി ഷംന കാസിമാണ് ശശികലയുടെ വേഷത്തിലെത്തുന്നത്. തമിഴിലും ഹിന്ദിയിലുമായി ഒരേസമയം ചിത്രം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍