ചലച്ചിത്രം

കോവിഡ് കാലത്ത് ജോലിനഷ്ടപ്പെട്ടവര്‍ക്ക് ഇ-റിക്ഷകള്‍; വീണ്ടും ഞെട്ടിച്ച് സോനു സൂദ് 

സമകാലിക മലയാളം ഡെസ്ക്

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യമൊട്ടാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ദുരിതത്തിലായ നിരവധി പേര്‍ക്കാണ് ബോളിവുഡ് നടന്‍ സോനു സൂദ് സഹായഹസ്തം നീട്ടിയത്. ലോക്ഡൗണില്‍ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ തൊഴിലാളികള്‍ക്ക് ബസ് ഒരുക്കിയും പലര്‍ക്കും സാമ്പത്തികസഹായം ചെയ്തുമെല്ലാം നടന്‍ മുന്നിട്ടിറങ്ങിയിരുന്നു. ഇപ്പോഴിതാ കൂടുതല്‍ പേര്‍ക്ക് സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് സോനു. 

കോവിഡ് മഹാമാരി മൂലം ജോലി നഷ്ടപ്പെട്ടവര്‍ക്ക് ഇ-റിക്ഷകള്‍ സമ്മാനിക്കാനാണ് നടന്റെ തീരുമാനം. "അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനേക്കാള്‍ പ്രധാനമാണ് തൊഴിലവസരങ്ങള്‍ നല്‍കുന്നതെന്നാണ് ഞാന്‍ കരുതുന്നത്. ഈ പ്രവര്‍ത്തിയിലൂടെ അവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്", നടന്‍ പറഞ്ഞു. 

തന്റെ പ്രവര്‍ത്തികള്‍ക്ക് പ്രതിഫലമായി ലഭിച്ച സ്‌നേഹമാണ് ഇത്തരത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്ന് നടന്‍ പ്രതികരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍