ചലച്ചിത്രം

'പ്രിയ'-പ്പെട്ട ഇടം; കൗമാരത്തിലെ പ്രണയ വഴികളില്‍ ചുറ്റിയടിച്ച് ചാക്കോച്ചന്‍

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ എവര്‍ഗ്രീന്‍ റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.  പഴയ പ്രണയകാലത്തിലേക്കുള്ള താരത്തിന്റെ തിരിഞ്ഞുനോട്ടമാണ് ഈ ചിത്രം. ലിറ്റില്‍ ഫഌവര്‍ ബെതനി ഹോസ്റ്റലിന് മുന്നില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

കൗമാരത്തിലെ പ്രണയ വഴികളില്‍ ചുറ്റിയടിക്കുന്നു എന്നാണ് ചിത്രത്തിന് ചാക്കോച്ചന്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഇതോടൊപ്പം ദാറ്റ് പ്രിയ -പ്പെട്ട ഇടം എന്നും കുറിച്ചിട്ടുണ്ട്. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മതിലും ചാരി നില്‍ക്കുന്ന താരത്തെ ക്യാമറയിലാക്കിയതാകട്ടെ രമേഷ് പിഷാരടിയും.

ചിത്രത്തിന് കമന്റുകള്‍ കുറിച്ച് നിരവധി ആരാധകരാണ് എത്തിയിട്ടുള്ളത്. 'അതായതു പ്രിയ ചേച്ചി ഇങ്ങളുടെ കയ്യില്‍ പെട്ട ഇടം', 'പഴയ ഓര്‍മ്മക്ക് മതില്‍ ചാടാന്‍ നിക്കല്, കമ്പിയേല്‍ ഇരിക്കും', 'കള്ള കാമുകന്‍' എന്നിങ്ങനെ നീളുന്നു കമന്റുകള്‍. കമന്റ് ബോക്‌സില്‍ ചാക്കോച്ചനെ 'പൂവാലന്‍' എന്ന് വിളിച്ചെത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം