ചലച്ചിത്രം

'കുട്ടികളെ നോക്കാൻ കഴിയില്ലെങ്കിൽ ആ പ്രോസസ്സിന് പോകാതിരിക്കുക', വിഡിയോയുമായി സീരിയൽ നടൻ

സമകാലിക മലയാളം ഡെസ്ക്

കുട്ടികളെ കാറിനുള്ളിൽ തനിച്ചാക്കിയ മാതാപിതാക്കൾക്കെതിരെ സീരിയൽ നടൻ സൂരജ്. ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് താരത്തിന്റെ രൂക്ഷ പ്രതികരണം. കാറിൽ എസി ഇട്ടുകൊടുത്ത് കുട്ടിയെ തനിച്ചാക്കി മാതാപിതാക്കൾ ഏങ്ങോട്ടോ പോയെന്നും, കുട്ടികളെ നോക്കാൻ വയ്യെങ്കിൽ ആ പ്രോസസ്സിനു പോകാതിരിക്കുന്നതാണ് നല്ലതെന്നും സൂരജ് പറയുന്നു. 

വഴിയിൽ വച്ചാണ് കാറിനുള്ളിൽ തനിച്ചിരിക്കുന്ന അഞ്ചു വയസുള്ള കുട്ടിയെ സൂരജ് കാണുന്നത്. 15 മിനിറ്റോളം നേരം കുട്ടി കാറിനുള്ളിൽ തനിച്ചായിരുന്നു. നമുക്ക് ചുറ്റും ഒരുപാട് അപകടങ്ങൾ സംഭവിയ്ക്കുന്നുണ്ട്. നമ്മുടെ ശ്രദ്ധക്കുറവ് കൊണ്ടുള്ള അപകടങ്ങൾ ഒഴിവാക്കേണ്ടതാണെന്നും താരം കൂട്ടിച്ചേർത്തു. ഇത്തരത്തിൽ പെരുമാറുന്ന മാതാപിതാക്കൾക്കെതിരെ കേസ് എടുക്കണമെന്നും സൂരജ് ആവശ്യപ്പെട്ടു. 

‘ഒരു ഷോർട് സർക്ക്യൂട് വല്ലതും സംഭവിച്ചാൽ വിഷമുള്ള വാതകം വന്നേക്കാം, അല്ലെങ്കിൽ കുട്ടിയുടെ കാലോ കൈയോ കാറിന്റെ ഗിയറിൽ തട്ടി അപകടം സംഭവിയ്ക്കാം, കുട്ടിയെ തട്ടിക്കൊണ്ട് പോയെന്നും വരാം. ഒരു ബോധവുമില്ലാതെയാണ് കുട്ടിയെ കാറിൽ തനിച്ചാക്കി മാതാപിതാക്കൾ എവിടെയോ പോയിരിയ്ക്കുന്നത്. കുട്ടി അഥവാ മിസ്സിംഗ് ആയാൽ മാതാപിതാക്കൾ കുറെ ദിവസം സോഷ്യൽ മീഡിയയിലൂടെ കരയും, പിന്നെ പോലീസിൽ അറിയിക്കും. കുട്ടികളെ നോക്കാൻ കഴിയില്ലെങ്കിൽ ആ പ്രോസസ്സിന് പോകാതിരിക്കുക. എന്റെ അച്ഛനും അമ്മയും എന്നെ നോക്കിയത് കൊണ്ടാണ് എനിയ്ക്കു നിങ്ങളോടു ഇങ്ങനെ പറയുവാൻ സാധിയ്ക്കുന്നത്. കുട്ടികളുടെ ജീവൻ വെച്ച് കളിക്കാതിരിയ്ക്കുക, ഇത്തരം സംഭവങ്ങൾക്കെതിരെ കേസെടുക്കുകയാണ് വേണ്ടത്’ സൂരജ് പറഞ്ഞ്. താരത്തെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

ഫുൾ അന്താരാഷ്ട്ര പ്രശ്നങ്ങൾ... പാപ്പാന്‍ പരീക്ഷയിൽ ആനയെ പറ്റി ഒരു ചോദ്യവും ഇല്ല!

സണ്‍ഷെയ്ഡില്‍ വീണ കുഞ്ഞിനെ രക്ഷപ്പെടുത്തിയ സംഭവം; അമ്മ ജീവനൊടുക്കിയ നിലയില്‍

കോലഞ്ചേരിയിൽ 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ജിഷ വധക്കേസ്; തൂക്കുകയർ ഒഴിവാക്കണമെന്ന പ്രതി അമിറുൽ ഇസ്ലാമിന്റെ അപ്പീലിൽ ഇന്ന് വിധി