ചലച്ചിത്രം

'കിം കിം' ചാലഞ്ച് കെനിയയിലും ഹിറ്റ്; വിഡിയോ പങ്കുവച്ച് മഞ്ജു വാര്യർ 

സമകാലിക മലയാളം ഡെസ്ക്

ന്തോഷ് ശിവൻ ചിത്രം ജാക്ക് ആൻഡ് ജില്ലിനുവേണ്ടി മഞ്ജു വാര്യർ പാടിയ ‘കിം കിം കിം’ എന്ന ഗാനം ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഇതിനുപിന്നാലെ പാട്ടിന് ചുവടുവച്ചുകൊണ്ട് മഞ്ജു തുടക്കമിട്ട കിം കിം ചലഞ്ചും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയുണ്ടായി. 'പാട്ടിന് അനുസരിച്ച് ചുവടുവെച്ച് വീഡിയോ ഷെയർ ചെയ്യൂ, അൽപ്പം ഫൺ ആസ്വദിക്കൂ' എന്നായിരുന്നു മഞ്ജു പറഞ്ഞത്.

ഇപ്പോഴിതാ കെനിയയിലെ കുറച്ചു കുട്ടികൾ ‘കിം കിം’ പാട്ടിന് ചുവടുവയ്ക്കുന്നതിന്റെ വീഡിയോ ആണ് മഞ്ജു വാര്യർ പങ്കുവച്ചിരിക്കുന്നത്. കിം കിമ്മിന് കെനിയയിൽ നിന്നും സ്നേഹം ലഭിക്കുന്നു എന്നാണ് മഞ്ജു പറയുന്നത്.

മഞ്ജു വാരിയറും സൗബിൻ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വിവരണം നൽകുന്നത് പൃഥ്വിരാജ് ആണ്. ചിത്രത്തിൽ കാളിദാസ് ജയറാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജാക്ക് ആൻഡ് ജിൽ തമിഴിലും റിലീസ് ചെയ്യും. സന്തോഷ് ശിവൻ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവ്വഹിക്കുന്നത്.

നെടുമുടി വേണു, ഇന്ദ്രൻസ്, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. സന്തോഷ് ശിവനും മഞ്ജു വാരിയറും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന നിലയിൽ ഏറെ പ്രതീക്ഷ നൽകുന്നുണ്ട് ചിത്രം.


 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വരട്ടെ, ധൃതി വേണ്ട'; കെ സുധാകരന് എഐസിസി നിര്‍ദേശം; പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കല്‍ വൈകും

ബിരുദ പ്രവേശനം: സിയുഇടി സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, അറിയേണ്ടതെല്ലാം

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

വീണ്ടും തുടക്കത്തില്‍ തന്നെ ഔട്ടായി, രോഹിത് കരയുകയാണോ?; 'സങ്കടം' പങ്കുവെച്ച് സോഷ്യല്‍മീഡിയ- വീഡിയോ

കോഴിക്കോട് മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്