ചലച്ചിത്രം

'ഇത്തരം മനുഷ്യരോടാണ് നമ്മുടെ കുഞ്ഞു പാപങ്ങൾ ഏറ്റു പറയാൻ പോകുന്നത്', കുറിപ്പുമായി മഞ്ജു

സമകാലിക മലയാളം ഡെസ്ക്

ക്രൂരമായി കൊലചെയ്യപ്പെട്ട് 28 വർഷത്തിന് ശേഷമാണ് സിസ്റ്റർ അഭയയ്ക്ക് നീതി ലഭിക്കുന്നു. ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരാണെന്ന് തെളിഞ്ഞപ്പോൾ അതിന് കാരണമായത് അടയ്ക്ക രാജുവിന്റെ മൊഴിയാണ്. വർഷങ്ങളോളം ക്രൂരമായി ആക്രമിക്കപ്പെട്ടെങ്കിലും സത്യത്തിനൊപ്പം ഉറച്ചുനിന്ന അദ്ദേഹമിപ്പോൾ മലയാളികളുടെ ഹീറോ ആണ്. അഭയ കേസിൽ വിധി വന്നതിന് പിന്നാലെ നടി മഞ്ജു സുനിച്ചൻ കുറിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

തിരുവസ്ത്രം ഇട്ടത് കൊണ്ടു മാത്രം ദൈവത്തിന്റെ പ്രതിപുരുഷനോ മണവാട്ടയോ ആകില്ല എന്നാണ് മഞ്ജു പറയുന്നത്. തീരെ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത നല്ല ഒരു ജോലി പോലും പറയാനില്ലാത്ത ഒരു സാധാരണ മനുഷ്യനേക്കാൾ താഴെ നിൽക്കുന്നവരാണ് അവർ. ഇത്തരം മനുഷ്യരോടാണ് നമ്മൾ നമ്മുടെ കുഞ്ഞു കുഞ്ഞു പാപങ്ങൾ ഏറ്റു പറയാൻ പോകുന്നതെന്നും മഞ്ജു കുറിച്ചു. രാജുവിനെ പ്രശംസിക്കാനും മഞ്ജു മറന്നില്ല. 

മഞ്ജു സുനിച്ചന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

ധ്യാനയോഗത്തിനു ശേഷം നിങ്ങൾ ഒച്ചയുണ്ടാക്കാത്ത പൈസ നേർച്ചയിടാൻ പറഞ്ഞ(നോട്ട് )ഒരു അച്ഛനെ ഞാൻ ആറാം ക്ലാസ്സിലോ ഏഴാം ക്ലാസ്സിലോ കണ്ടിട്ടുണ്ട്.എന്റെ ചെറിയ പ്രായത്തിൽ പോലും ഞാൻ അന്ന് ഞെട്ടി. കാരണം എന്റെ കൈവെള്ളയിൽ നേർച്ചയിടാൻ ചുരുട്ടി വെച്ചിരുന്നത് വീട്ടിൽ നിന്ന് തന്നുവിട്ട 50പൈസയാണ്.. ഇന്നിപ്പോൾ ആ ഞെട്ടലിൽ ഒരു കാര്യവുമില്ലെന്ന് മനസിലാക്കാൻ സാധിക്കുന്നു.. 
തിരുവസ്ത്രം ഇട്ടത് കൊണ്ടു മാത്രം ദൈവത്തിന്റെ പ്രതിപുരുഷനോ മണവാട്ടയോ ആകില്ല. അതൊരു സന്യാസം ആണ്.. അത് മനസിലാക്കാത്തിടത്തോളം അവർ എന്തോ വസ്ത്രം ധരിച്ചിരിക്കുന്ന സാധാരണക്കാരായ മനുഷ്യരാണ്..തീരെ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത നല്ല ഒരു ജോലി പോലും പറയാനില്ലാത്ത ഒരു സാധാരണ മനുഷ്യനേക്കാൾ താഴെ നിൽക്കുന്ന മനുഷ്യർ.. 
ഇത്തരം മനുഷ്യരോടാണ് നമ്മൾ നമ്മുടെ കുഞ്ഞു കുഞ്ഞു പാപങ്ങൾ ഏറ്റു പറയാൻ പോകുന്നത്.. എന്തൊരു വിരോധാഭാസം അല്ലെ.. രാജു ചേട്ടൻ മുത്താണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ