ചലച്ചിത്രം

നടക്കാനിറങ്ങുമ്പോള്‍ സൈക്കിളില്‍ പിന്തുടരും, അന്നു തുടങ്ങിയ പ്രണയം; 55ാം വയസിലും സല്‍മാന്‍ അവിവാഹിതനായി തുടരുന്നതിന് കാരണം സൂപ്പര്‍നായിക!

സമകാലിക മലയാളം ഡെസ്ക്

55 വയസായെങ്കിലും അവിവാഹിതനായി തുടരുകയാണ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍. താരത്തിന്റെ വിവാഹത്തെക്കുറിച്ച് അറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണെങ്കിലും ഇപ്പോഴൊന്നും വിവാഹം കഴിക്കാന്‍ താരം തയാറല്ല. താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പഴയൊരു വിഡിയോ ആണ് ശ്രദ്ധേയമാകുന്നത്. താന്‍ അവിവാഹിതനായി തുടരുന്നതിന് കാരണം ഒരു സൂപ്പര്‍നായികയാണെന്ന് പറയുകയാണ് വിഡിയോയില്‍ സല്‍മാന്‍. 

ബോളിവുഡ് താരസുന്ദരി രേഖയാണ് കുട്ടിക്കാലത്തെ സല്‍മാന്റെ മനം കവര്‍ന്ന ആ സുന്ദരി. ബിഗ് ബോസ് ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് പഴയ പ്രണയത്തെക്കുറിച്ച് മനസു തുറന്നത്. കൗമാരക്കാലത്ത് രേഖ പ്രഭാത സവാരിക്കുപോകുന്നത് കാണാന്‍ താന്‍ 5.30 എഴുന്നേല്‍ക്കുമായിരുന്നു എന്നാണ് സല്‍മാന്‍ പറഞ്ഞത്. മുംബൈയിലെ ബാന്‍ഡ്‌സ്റ്റാന്‍ഡിലാണ് ്‌രേഖയും സല്‍മാനും താമസിച്ചിരുന്നത്. കൗമാര കാലത്ത് കൂട്ടുകാര്‍ക്കൊപ്പം പാര്‍ട്ടി കഴിഞ്ഞ് പാരപ്പറ്റില്‍ കിടന്നുറങ്ങിയിട്ട് രേഖ പ്രഭാതസവാരിക്ക് പോകുന്നതിന് കാണാന്‍ 5.30 എഴുന്നേല്‍ക്കും. അതിന് ശേഷം രേഖ പഠിപ്പിക്കുന്നതുകൊണ്ട് മാത്രം താനും സുഹൃത്തുക്കളും യോഗയ്ക്ക് ചേര്‍ന്നുവെന്നും സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു. 

കുട്ടിക്കാലത്തു മുതല്‍ സല്‍മാന് തന്നോട് താല്‍പ്പര്യമുണ്ടെന്നാണ് രേഖ പറയുന്നത്. ആറോ എഴോ വയസുമുതല്‍ പ്രഭാത സവാരിക്ക് പോകുന്ന തന്നെ സൈക്കിളില്‍ പിന്തുടരുമായിരരുന്നു. എന്നോട് പ്രണയമാണെന്ന് അവന് അറിഞ്ഞതുപോലുമുണ്ടാകില്ല.- രേഖ വ്യക്തമാക്കി. ഇത് സത്യമാണെന്നാണ് സല്‍മാനും പറയുന്നത്. തിരിച്ചെത്തിയശേഷം വീട്ടിലെ എല്ലാവരോടും ഞാന്‍് വളര്‍ന്നതിന് ശേഷം തനിക്ക് ആ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് പറയുമായിരുന്നു. അതുകൊണ്ടാകാംം ഞാന്‍ ഇപ്പോഴും വിവാഹം കഴിക്കാതെ ഇരിക്കുന്നത്- സല്‍മാന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍