ചലച്ചിത്രം

കോവിഡ്; സം​ഗീത സംവിധായകൻ അസീസ് ബാവ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നാടക- സീരിയൽ സം​ഗീത സംവിധായകൻ അസീസ് ബാവ അന്തരിച്ചു. 73 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ആറു ദിവസമായി വീട്ടിൽ ചികിത്സയിലായിരുന്നു. ശാരീരിക അസ്വ സ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഫോർട്ടുകൊച്ചി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 

ഹിന്ദുസ്ഥാനി, ​ഗസൽ സം​ഗീതത്തിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. സം​ഗീത സംവിധാനത്തിന് പുറമേ ​ഗാനരചന, ഹാർമോണിയും- കീബോർഡ് വാദകൻ, സം​ഗീത അധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തി നേടി. സ്ത്രീ, മിന്നുകെട്ട് തുടങ്ങിയ മെ​ഗാ സീരിയലുകളിൽ സം​ഗീത സംവിധാനം നിർവഹിച്ചു. ഒട്ടേറെ സം​ഗീത ആൽബങ്ങൾ ചെയ്തിട്ടുണ്ട്. നത്തിങ് ബട്ട് മ്യൂസിക് എന്ന പേരിൽ സം​ഗീത ​ഗ്രൂപ്പിനും രൂപം നൽകി. ചുള്ളിക്കൽ സ്വദേശിയാണ്. ​ഗായകൻ ​ഗുൽമുഹമ്മദിന്റേയും ​ഗായിക സാറാ ഭായിയുടേയും മകനാണ്. സൈനബയാണ് ഭാര്യ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം