ചലച്ചിത്രം

എ ആർ റഹ്മാന്റെ മാതാവ്‌ കരീമാ ബീഗം അന്തരിച്ചു 

സമകാലിക മലയാളം ഡെസ്ക്

സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ മാതാവ്‌ കരീമാ ബീഗം അന്തരിച്ചു. അനാരോഗ്യത്തെതുടർന്നാണ് അന്ത്യം. അമ്മയുടെ ചിത്രം റഹ്മാൻ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിട്ടുണ്ട്. സംഗീത സംവിധായകൻ ആർ കെ  ശേഖറിന്റെ പത്നിയാണ് കരീമ.

അമ്മയുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് റഹ്മാൻ. താൻ സംഗീതം തൊഴിലാക്കുമെന്ന് ആദ്യം തിരിച്ചറിഞ്ഞ വ്യക്തി അമ്മയാണെന്ന് അഭിമുഖങ്ങളിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്. അമ്മയെ ഏറെ ബഹുമാനിക്കുന്നെന്നും റഹ്മാൻ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.

കരീമയ്ക്ക് റഹ്മാനെ കൂടാതെ മൂന്നു മക്കളുണ്ട്. ഗായിക എ.ആർ. റെയ്‌ഹാന, ഫാത്തിമ, ഇഷ്രത് എന്നിവരാണ് മറ്റു മക്കൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു