ചലച്ചിത്രം

'സ്ത്രീകളോട് സംസാരിക്കാന്‍പോലും സനം സമ്മതിക്കുന്നില്ല, ഞാന്‍ ചതിയനാണെന്ന് പറഞ്ഞു പരത്തി, അവരെ വിവാഹം കഴിക്കില്ല'

സമകാലിക മലയാളം ഡെസ്ക്

വിവാഹം കഴിക്കാമെന്നു പറഞ്ഞ് വഞ്ചിച്ചുവെന്ന നടി സനം ഷെട്ടിയുടെ പരാതിയില്‍ പ്രതികരണവുമായി ബിഗ് ബോസ് മത്സരാര്‍ത്ഥി തര്‍ഷന്‍ രംഗത്ത്. സനവുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി സമ്മതിച്ച തര്‍ഷന്‍ തന്നെ മാനസികമായി പീഡിപ്പിച്ചത് അവരാണെന്നും ആരോപിച്ചു. യാതൊരു കാരണവശാലും താന്‍ സനത്തെ വിവാഹം കഴിക്കില്ലെന്നും തര്‍ഷന്‍ വ്യക്തമാക്കി.

ബിഗ് ബോസ് മത്സരത്തിന് ശേഷം അതില്‍ പങ്കെടുത്ത സ്ത്രീകളായ മത്സരാര്‍ഥികളോട് സംസാരിക്കാന്‍ പോലും സനം സമ്മതിക്കുന്നില്ല. എനിക്കവര്‍ സ്വാതന്ത്ര്യം നല്‍കുന്നില്ല. തന്നെ സിനിമകളില്‍ കാസ്റ്റ് ചെയ്യരുതെന്നും താന്‍ ചതിയനാണെന്നും അവര്‍ പറഞ്ഞു പരത്തിയെന്നും തര്‍ഷന്‍ ആരോപിക്കുന്നു.

''ഞാനും സനവുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്നത് ശരിയാണ്. എന്നാല്‍ എന്റെ മാതാപിതാക്കളുടെ അറിവോടു കൂടെ ആയിരുന്നില്ല. അവരുടെ മാതാപിതാക്കള്‍ മാത്രമായിരുന്നു സാക്ഷികള്‍. എന്റെ സഹോദരിയുടെ വിവാഹത്തെ ബാധിക്കുമെന്ന് കരുതിയാണ് ഞാന്‍ വിവരം മറച്ചു വച്ചത്. സഹോദരിയുടെ വിവാഹത്തിന് ശേഷം ഞങ്ങളുടെ വിവാഹം നടത്തി തരാമെന്ന് മാതാപിതാക്കള്‍ ഒടുവില്‍ സമ്മതിച്ചതാണ്. തര്‍ഷന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ സോനം പറഞ്ഞതെല്ലാം വാസ്തവ വിരുദ്ധമാണെന്നും താനാണ് മാനസിക പീഡനത്തിന് ഇരയായതെന്നും തര്‍ഷന്‍ പറയുന്നു. 'വിവാഹം കഴിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും എന്റെ കരിയര്‍ ഇല്ലാതാക്കുമെന്നും പറഞ്ഞ് അവര്‍ മാനസികമായി പീഡിപ്പിച്ചു. അതിന് ശേഷമാണ് ഞാന്‍ എല്ലാം അവസാനിപ്പിക്കുന്നത്. യാതൊരു കാരണവശാലും ഞാന്‍ അവരെ വിവാഹം കഴിക്കുയില്ല'' തര്‍ഷന്‍ പറഞ്ഞു.

നേരത്തെ തന്നെ ഇരുവരുടേയും ബന്ധം വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. ബിഗ് ബോസിലുണ്ടായിരുന്ന തര്‍ഷനും ഷെറിനും ആരാധകരുടെ ഇഷ്ടജോഡികളായിരുന്നു. ഇരുവരുടേയും ബന്ധത്തെക്കുറിച്ച് സനം നിരവധി അഭിമുഖങ്ങളില്‍ തുറന്നടിച്ചിരുന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. അതിന് പിന്നാലെയാണ് വഞ്ചനക്കുറ്റത്തിന് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 2019 മെയ് മാസം ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ജൂലൈയില്‍ വിവാഹം നടത്താമെന്ന് തര്‍ഷന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ബിഗ് ബോസില്‍ നിന്ന് മടങ്ങിവന്നശേഷം തര്‍ഷന്‍ വിവാഹത്തില്‍ നിന്ന് പാന്‍വാങ്ങിയെന്നാണ് സനം പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത