ചലച്ചിത്രം

'ഞങ്ങള്‍ എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത്?'; കശ്മീരിലെ അവസ്ഥ പറഞ്ഞ് സൈറ വസിം; കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്


ര്‍ട്ടിക്കിള്‍ 370 ന്റെ നിരോധനത്തെ തുടര്‍ന്ന് കശ്മീരില്‍ നിരോധനം തുടരുകയാണ്. ഇപ്പോള്‍ കശ്മീരിലെ ജനങ്ങള്‍ നേരിടുന്ന ദുരവസ്ഥ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ബോളിവുഡ് നടി സൈറ വാസീം. പ്രതീക്ഷക്കും നിരാശക്കുമിടയില്‍ കശ്മീര്‍ കഷ്ടപ്പെടുകയാണ് എന്നാണ് സൈറ കുറിക്കുന്നത്. വെള്ള പുഷ്പത്തിന്റെ ചിത്രത്തിനൊപ്പം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച നീണ്ട കുറിപ്പിലൂടെയാണ് താരം നിരാശ പങ്കുവെച്ചത്. 

പ്രതീക്ഷയ്ക്കും നിരാശയ്ക്കുമിടയില്‍ കഷ്ടപ്പെടുകയാണ് കശ്മീര്‍. നിരാശയുടെയും അസ്വസ്ഥയുടെയും സ്ഥാനത്ത് ശാന്തതയുടെ ഒരു തെറ്റായ രൂപമാണ് കാശ്മീരില്‍ കാണുന്നത്. സ്വാതന്ത്രത്തിനു മേല്‍ വളരെ എളുപ്പം നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയുന്ന ലോകത്ത് കശ്മീരികള്‍ കഷ്ടപ്പെടുകയാണ്. നമ്മുടെ ജീവിതവും, ആഗ്രഹങ്ങളും നിയന്ത്രിക്കുകയും പിടിച്ചുവയ്ക്കുകയും ചെയ്യുന്ന ഒരു ലോകത്ത് നാം ജീവിക്കുന്നതെന്തിനാണ്? തങ്ങളുടെ ശബ്ദം നിശബ്ദമാക്കുന്നതും, അഭിപ്രായ സ്വതന്ത്ര്യം ഇല്ലാതാക്കുന്നതും ഇത്ര എളുപ്പമാകുന്നത് എന്ത്‌കൊണ്ടാണ്? ഞങ്ങളുടെ അഭിപ്രായം തുറന്നു പറയാനാകാതെ, ഞങ്ങളുടെ താല്‍പ്പര്യത്തിന് വിരദ്ധമായി തീരുമാനങ്ങളെടുക്കുന്നത് എങ്ങനെയാണ്. 

എന്ത് കൊണ്ടാണ് കാശ്മീരിലുള്ളവര്‍ക്ക് അവരുടെ നിലനില്‍പ്പിനായി പോരാട്ടം നടത്താതെ, സാധാരണ ജീവിതം നയിക്കാന്‍ കഴിയാത്തത്? എന്തുകൊണ്ടാണ് ഒരു കാശ്മീരിയുടെ ജീവിതകാലം മുഴുവന്‍ പ്രതിസന്ധി നിറഞ്ഞതാകുന്നത്? ഇത്തരത്തിലുള്ള നൂറു കണക്കിന് ചോദ്യങ്ങളാണ് ഉത്തരമില്ലാതെയിരിക്കുന്നത്. ഇത് ഞങ്ങളെ നിരാശരാക്കുകയാണ് പക്ഷേ ഞങ്ങളുടെ നിരാശ മാറ്റാന്‍ യാതൊരു വഴിയുമില്ല. ഞങ്ങളുടെ സംശയങ്ങളും ഭയവും മാറ്റാന്‍ ഒരു ശ്രമവും അധികൃതരില്‍ നിന്നുണ്ടാകുന്നില്ല. കൂടാതെ കശ്മീരില്‍ എല്ലാം ശരിയായെന്ന് പറഞ്ഞുകൊണ്ടുള്ള മാധ്യമ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും സൈറ പറയുന്നുണ്ട്. ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍