ചലച്ചിത്രം

'കൊറോണ വൈറസിനെ കൊല്ലാന്‍ ഞാന്‍ ചൈനയിലേക്ക് പോകുന്നു, മോദി ജി എന്നെ അയച്ചതാണ്': നടി രാഖി സാവന്തിന്റെ വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

വിവാദ പരാമര്‍ശങ്ങള്‍ കൊണ്ട് പലപ്പോഴും വാര്‍ത്തകളിലിടം നേടാറുള്ള ബോളിവുഡ് നടിയാണ് രാഖി സാവന്ത്. ഇപ്പോഴിതാ രാജ്യമൊട്ടാകെ കൊറോണ വൈറസ് ഭീതി പടർന്നിരിക്കുമ്പോഴും രാഖി തന്റെ പതിവ് ശൈലി വിടുന്നില്ല. കൊറോണ വൈറസിനെ കൊല്ലാൻ താൻ ചൈനയിലേക്ക് പോകുകയാണെന്ന് അറിയിച്ചുകൊണ്ടാണ് രാഖിയുടെ പുതിയ വിഡിയോ. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടത് അനുസരിച്ചാണ് താൻ ചൈനയിലേക്ക് പോകുന്നതെന്നാണ് രാഖി വിഡിയോയിൽ പറയുന്നത്. തനിക്കല്ലാതെ മറ്റാർക്കും ഈ വെല്ലുവിളി ഏറ്റെടുക്കാൻ കഴിവില്ലെന്ന് മോദി ജി പറഞ്ഞെന്നും രാഖി പറയുന്നു. തന്നോടൊപ്പം നാസയിലെ ചില ഉദ്യോ​ഗസ്ഥർ ഉണ്ടെന്നെല്ലാമാണ് വിഡിയോയിൽ രാഖി പറഞ്ഞിരിക്കുന്നത്. 

വിമാനത്തിനുള്ളിൽ‌ വച്ച് പകർത്തിയ ആദ്യ വിഡിയോയിലാണ് യാത്ര ചൈനയിലേക്കാണെന്ന് രാഖി അറിയിക്കുന്നത്. ഈ വിഡിയോയിൽ ഒപ്പമുള്ള സഹയാത്രികരെയും കാണിക്കുന്നുണ്ട്. പിന്നീട് മാസ്ക് ധരിച്ചുള്ള മറ്റൊരു വിഡിയോ പങ്കുവച്ചുകൊണ്ടാണ് കൊറോണ വൈറസിനെ ഇല്ലാതാക്കാനാണ് താൻ വന്നതെന്നും ഇതിനായി മോദി ജി ചാർട്ടേർഡ് ഫ്ലൈറ്റ് നൽകിയിരുന്നെന്നുമൊക്കെ രാഖി അവകാശപ്പെടുന്നത്. താൻ എത്തിക്കഴിഞ്ഞെന്നും ഇനി ആരും കൊറോണയെ പേടിക്കണ്ടെ‌‌ന്നുമാണ് രാഖിയുടെ വാക്കുകൾ. എന്നാൽ ഇത്തരം ​ഗുരുതരമായ വിഷയങ്ങൾ പോലും വിവാദങ്ങൾക്കായി ഉപയോ​ഗിക്കുന്ന രാഖിക്കെതിരെ കടുത്ത വിമർശനവും ഉയരുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'