ചലച്ചിത്രം

ചുവപ്പ് സാരിയിൽ ​ഗ്ലാമറസായി അർജുനൊപ്പം മലൈക; ആർക്കും തോൽപിക്കാനാവില്ലെന്ന് ആരാധകർ (ചിത്രങ്ങള്‍) 

സമകാലിക മലയാളം ഡെസ്ക്

കാമുകൻ അർജുൻ കപൂറിനൊപ്പം ബോളിവുഡ് താരം അർമാൻ ജെയ്ന്റെ വിവാഹ റിസപ്ഷനിൽ തിളങ്ങി താരസുന്ദരി മലൈക അറോറ. ചുവപ്പ് നിറത്തിലെ ​ഗ്ലാമറസ് സാരി ധരിച്ചെത്തിയ മലൈക ഫാഷൻ ലോകത്തിന്റ കയ്യടി നേടിയിരിക്കുകയാണ്. 

സാറ്റിൻ-ഷീർ മെറ്റീരിയലിൽ പുത്തൻ ഡിസൈനിൽ ഒരുക്കിയ സാരി ഏറെ ആത്മവിശ്വാസത്തോടെ മലൈക പ്രദർശിപ്പിച്ചു. അമിത് അ​ഗർവാൾ ഡിസൈൻ ചെയ്ത സാരി പതിവിൽ നിന്നും വ്യത്യസ്തമായിരുന്നു. ഉടൽഭാ​ഗം സാറ്റിൻ തുണിയിൽ ചെയ്തെടുത്ത സാരിയുടെ മുന്താണി ഷീർ മെറ്റിരിയൽ ഉപയോ​ഗിച്ചുള്ളതാണ്. 

സാരിയുടെ ഫ്രണ്ട് സ്ലിറ്റും ചിറക‌ുകൾ പോലുള്ള മുന്താണിയുമായപ്പോൾ ഹോട്ട് ലുക്ക് പൂർണ്ണം.  ഇതിനൊപ്പം ഡീപ് നെക്ക് സ്ലീവ്ലെസ് ബ്ലൗസ് പെർഫെക്ട് മാച്ച് എന്നുതന്നെ പറയാം. വളരെക്കുറച്ച് ആഭരണങ്ങൾ മാത്രമണിഞ്ഞ് കൂടുതൽ ശ്രദ്ധയും സാരിയിലേക്ക് എത്തുന്ന രീതിയിലായിരുന്നു സ്റ്റൈലിങ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ