ചലച്ചിത്രം

കണക്കുകളില്‍ വൈരുദ്ധ്യമെന്ന് ആദായനികുതി വകുപ്പ്; വിജയിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ് സിനിമാതാരം വിജയ്‌യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നത് തുടരുന്നു. ചെന്നൈയിലെ വീട്ടിലാണ് ചോദ്യം ചെയ്യല്‍. വിജയ്‌യുടെ ബിഗില്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയായ എജിഎസ് ഫിലിംസിന്റെ പണമിടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.

സിനിമാ നിര്‍മ്മാതാക്കളുടെ കണക്കും വിജയുടെ പക്കലുള്ള രേഖകളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് ആദായനികുതി വകുപ്പ് പറയുന്നു. ബിഗിലിന് പ്രതിഫലം വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു. 

അതേസമയം, താരത്തെ ചോദ്യം ചെയ്യുന്നതില്‍ ആരാധകര്‍ സംയംമനം പാലിക്കണം എന്നാവശ്യപ്പെട്ട് വിജയ് ഫാന്‍സ് അസോസിയേഷന്‍ രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളിലൂടെ താരത്തിന് പിന്തുണയുമായി ക്യാംപയിന്‍ ആരംഭിച്ച പശ്ചാത്തലത്തിലാണ് ഫാന്‍സ് അസോസിയേഷന്റെ നിര്‍ദ്ദേശം. ആദായനികുതി വകുപ്പ് പരിശോധന തുടരുകയാണ്.

ഉറക്കമില്ലാത്ത രാത്രി. ഒരാള്‍ക്കു വേണ്ടി ദശലക്ഷക്കണക്കിനു പേരുടെ വികാരങ്ങള്‍' എന്ന കുറിപ്പാണു വിജയ് ഫാന്‍സിന്റെ ഔദ്യോഗിക പേജായ ടിവിഎഫില്‍ പങ്കുവച്ചിട്ടുള്ളത്.

കൂടല്ലൂര്‍ ജില്ലയിലെ നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്റെ സ്ഥലത്ത് മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥരെത്തി നോട്ടിസ് നല്‍കിയത്. വിജയ്‌യുടെ ചെന്നൈയിലെ വസതികളിലും പരിശോധന നടന്നു. സാലിഗ്രാമത്തും നീലാങ്കരയിലുമുള്ള വീടുകളിലാണു തിരച്ചില്‍ നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം