ചലച്ചിത്രം

കത്രീന കൈഫുമായി പ്രണയത്തിലാണോ? പ്രതികരണവുമായി വിക്കി കൗശാല്‍

സമകാലിക മലയാളം ഡെസ്ക്


ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് വിക്കി കൗശാല്‍. ബോളിവുഡ് നടി കത്രീന കൈഫുമായി വിക്കി പ്രണയത്തിലാണെന്ന അഭ്യൂഹം ശക്തമാകാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇരുവരും ഉടന്‍ വിവാഹിതരാകും എന്നുവരെ വാര്‍ത്തകളുണ്ടായി. ഇപ്പോള്‍ ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിക്കി കൗശാല്‍. അങ്ങനെയൊരു കഥ ഇല്ല എന്നായിരുന്നു ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്.

'വ്യക്തത വരുത്തേണ്ട കാര്യമുണ്ട് എന്നുപോലും എനിക്ക് തോന്നുന്നില്ല. എനിക്ക് നുണ പറയാനാകില്ല അതിനാല്‍ എന്റെ വ്യക്തിജീവിതം വളരെ തുറന്നതാണ്.' വിക്കി കൗശാല്‍ പറഞ്ഞു.ദിവാലി പാര്‍ട്ടിയില്‍ വിക്കി കൗശാലും കത്രീന കൈഫും ഒരുമിച്ച് എത്തിയതോടെയാണ് ഇരുവരുടേയും പേര് ഗോസിപ് കോളങ്ങളില്‍ നിറയാന്‍ തുടങ്ങിയത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. അഭ്യൂഹങ്ങളെക്കുറിച്ച് കത്രീന പ്രതികരിച്ചിട്ടില്ല.

കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്നകോഫി വിത്ത് കരണില്‍വെച്ച് താനും വിക്കി കൗശാലും ഒന്നിച്ച് സ്‌ക്രീനില്‍ എത്തിയാല്‍ നല്ലതായിരിക്കും എന്ന് കത്രീന പറഞ്ഞിരുന്നു. ഇതോടെയാണ് അഭ്യൂഹങ്ങള്‍ശക്തമായത്. സല്‍മാന്‍ ഖാന്റെ നായികയായി ഭാരതിലാണ് കത്രീനയെ അവസാനമായി കണ്ടത്. അക്ഷയ്കുമാറിന്റെ സൂര്യവംശിയാണ് അടുത്ത ചിത്രം. ഹൊറര്‍ ചിത്രം ഭൂത് പാര്‍ട് വണ്‍: ദി ഹോണ്ടഡ് ഷിപ്പാണ് വിക്കിയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''