ചലച്ചിത്രം

ഗോൾഡൻ സ്റ്റാറിൻ്റെ നായികയാകാൻ സംയുക്ത മേനോൻ; കന്നി കന്നഡ ചിത്രം 

സമകാലിക മലയാളം ഡെസ്ക്

ലില്ലി, തീവണ്ടി, കൽക്കി, യമണ്ടൻ പ്രേമകഥ, എടക്കാച് ബെറ്റാലിയൻ 06 എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികാ പദവിയിലേക്ക് എത്തിയ നടിയാണ് സംയുക്ത മേനോൻ. മലയാളത്തിലെ ഹിറ്റ് തേരോട്ടത്തിന് പിന്നാലെ തമിഴിലും സംയുക്ത സാന്നിധ്യമറിയിച്ചിരുന്നു.  ജൂലൈ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴ് അരങ്ങേറ്റം. 

ഇപ്പോഴിതാ കന്നഡ ചിത്രത്തിൽ നായികയാകാൻ ഒരുങ്ങുകയാണ് മലയാളത്തിന്റെ ഭാ​ഗ്യനായിക. സാൻഡൽവുഡിൻ്റെ ഗോൾഡൻ സ്റ്റാ‍ര്‍ ഗണേഷിനൊപ്പമാണ് സംയുക്തയുടെ അരങ്ങേറ്റം. 2008ൽ സൂപ്പര്‍ഹിറ്റായ ഗാലിപട്ടാ എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. യോഗരാജ് ഭട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിഗ്നാഥും അനന്ത്നാഗും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായെത്തുന്നുണ്ട്.

ചിക്കമംഗലൂരുവിലെ കുഡുരേമുഖിൽ ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ഷൂട്ടിങ് പൂർത്തിയാക്കിയെന്നാണ് റിപ്പോർട്ടുകൾ. അനുപമ എന്ന കോളേജ് വിദ്യാര്‍ത്ഥിനിയായാണ് സംയുക്ത അഭിനയിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം