ചലച്ചിത്രം

അബ്ദുൾ കലാമിന്റെ ജീവിതം സിനിമയാകുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ ജാവഡേക്കര്‍ പുറത്തിറക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി; ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എപിജെ അബ്ദുൾ കലാമിന്റെ ജിവിതത്തെ ആസ്പദമാക്കി സിനിമ വരുന്നു. എപിജെ അബ്‍ദുള്‍ കലാം: ദ മിസൈല്‍ മാൻ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. കേന്ദ്ര വാര്‍ത്താവിതരണ വകുപ്പ് മന്ത്രി പ്രകാശ് ജവഡേകര്‍ ആണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്.

കഠിനാദ്ധ്വാനം ചെയ്‍ത് ഉയരങ്ങളിലേക്ക് പറന്ന ഒരു മനുഷ്യന്റെ കഥയാണ് സിനിമ പറയുന്നത് എന്ന് പ്രകാശ് ജാവഡേക്കര്‍ വ്യക്തമാക്കി. ഹിന്ദി, തമിഴ് ഭാഷകളിലായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. പരേഷ് റാവൽ അബ്‍ദുള്‍ കലാമായി വേഷമിടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ വർഷം അവസാനത്തോടെ ചിത്രം തീയെറ്ററിൽ എത്തും. ഫാഷന്‍, ട്രാഫിക് സിഗ്നല്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ മധുര്‍ ഭണ്ഡാര്‍കറും തടങ്ങിൽ പങ്കെടുത്തു. ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ആരൊക്കെയാണ് എന്ന് പുറത്തുവിട്ടിട്ടില്ല. ജഗദീഷ് ധനേതി, സുവര്‍ണ പപ്പു, ജോണ്‍ മാര്‍ട്ടിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു