ചലച്ചിത്രം

നടന്‍ നിഖില്‍ കുമാരസ്വാമിയുടെ വിവാഹനിശ്ചയം കഴിഞ്ഞു; വധു രേവതി 

സമകാലിക മലയാളം ഡെസ്ക്

ര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകനും കന്നഡ നടനുമായ നിഖില്‍ കുമാരസ്വാമിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. രേവതി ആണ് വധു. മുന്‍മന്ത്രി എം കൃഷ്ണപ്പയുടെ സഹോദരന്റെ മകള്‍ ആണ് രേവതി. ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങുകള്‍.

ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പുറമേ നിരവധി രാഷ്ട്രീയ നേതാക്കളും സിനിമാതാരങ്ങളും ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, മുന്‍ മന്ത്രി എച്ച് ഡി രേവണ്ണ, എന്നിവർ സന്നിഹിതരായിരുന്നു. 

കഴിഞ്ഞ വ്യാഴാഴ്ച പ്രതിശ്രുത വധുവിനൊപ്പമുള്ള ചിത്രം നിഖില്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. പങ്കാളിക്കൊപ്പമുള്ള ആദ്യ ചിത്രം ആരാധകരുമായി പങ്കുവച്ചുകൊണ്ട് എല്ലാവരുടെയും സ്‌നേഹവും അനുഗ്രഹങ്ങളും ആവശ്യപ്പെടുകയായിരുന്നു താരം. ജാഗ്വാര്‍, സീതാരാമ കല്യാണ, കുരുക്ഷേത്ര എന്നിവയാണ്  നിഖില്‍ അഭിനയിച്ചിട്ടുള്ള കന്നഡ സിനിമകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി