ചലച്ചിത്രം

ആ രംഗങ്ങള്‍ വെട്ടിമാറ്റിയില്ല; ട്രാന്‍സ് 20ന് തീയേറ്ററുകളില്‍ എത്തും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഫഹദ് നസ്രിയ സിനിമ ട്രാന്‍സിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കി. ഒരു രംഗം പോലും വെട്ടിമാറ്റാതെ യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി നടന്‍ ഫഹദ് ഫാസില്‍ ഫെയ്‌സ് ബുക്കില്‍ അറിയിച്ചു.

ഹൈദരാബാദില്‍ സെന്‍സര്‍ ബോര്‍ഡ് റിവൈസിംഗ് കമ്മിറ്റി ചിത്രം പരിശോധിച്ച് അനുമതി നല്‍കുകയായിരുന്നു. അനുമതി ലഭിച്ച സാഹചര്യത്തില്‍ ഫെബ്രുവരി 20ന് ചിത്രം തീയറ്ററുകളില്‍ എത്തും. 

ചിത്രത്തിലെ 17 മിനിറ്റോളം വരുന്ന രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് നേരത്തേ തിരുവനന്തപുരത്തെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ആവശ്യപ്പെട്ടിരുന്നു. എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗങ്ങള്‍ മതവികാരം വ്രണപ്പെടുത്തുമെന്നായിരുന്നു സംസ്ഥാന സെന്‍സര്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ