ചലച്ചിത്രം

കുടുംബ വീട് കാഞ്ചി മഠത്തിന് ദാനമായി നല്‍കി എസ്പിബി (വിഡിയോ)

സമകാലിക മലയാളം ഡെസ്ക്

കുടുംബ വീട് കാഞ്ചി മഠത്തിന് ദാനമായി നല്‍കി ഇതിഹാസ ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം. കഴിഞ്ഞ ദിവസം നെല്ലൂരില്‍ എത്തിയാണ് വീടിന്റെ രേഖകള്‍ കാഞ്ചി മഠാധിപതി സ്വാമി വിജയേന്ദ്ര സരസ്വതിക്കു കൈമാറിയത്.

സംസ്‌കൃത, വേദ പാഠശാല സ്ഥാപിക്കാനാണ് എസ്പിബി വീട് കാഞ്ചിമഠത്തിനു ദാനമായി നല്‍കിയത്. ഇക്കാര്യം നേരത്തെ തന്നെ അദ്ദേഹം അറിയിച്ചിരുന്നു.

ആയിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള എസ്പി ബാലസുബ്രഹ്മണ്യം തെക്കേ ഇന്ത്യയിലെ മുന്‍നിര ഗായകരില്‍ ഒരാളാണ്. കന്നഡ, തെലുഗ്, തമിഴ്, ഹിന്ദി ഭാഷകളിലായി ആറു ദേശീയ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 

പതിനാറു ഭാഷകളിലായി നാലായിരത്തിലേറെ പാട്ടുകള്‍ പാടിയിട്ടുള്ള എസ്പിബി ഗിന്നസ് ബുക്കിലും ഇടംപിടിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി