ചലച്ചിത്രം

‘വേറെ വല്ല പണിയുമുണ്ടെങ്കിൽ അതു പോയി ചെയ്യൂ’; വിജയിയെ വിമർശിച്ചവർക്ക് മറുപടിയുമായി വിജയ് സേതുപതി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇളയ ദളപതി വിജയിയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നുണ്ട്. വിജയിയുടെ മതവുമായി ബന്ധപ്പെട്ട പ്രചാരണമാണ് അതിലൊന്ന്. ഇത്തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ ഇപ്പോൾ രം​ഗത്തെത്തിയിരിക്കുകയാണ് തമിഴ് നടൻ വിജയ് സേതുപതി.

വിജയ്‌ക്ക് നേരെ ഉണ്ടായ ആദായ നികുതി റെയ്ഡിന്റെ പിന്നാമ്പുറം എന്ന രീതിയിൽ ഒരു കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതില്‍ വിജയ്‍യുടെ മതത്തെക്കുറിച്ചും വിജയ് സേതുപതിയെക്കുറിച്ചും പരാമര്‍ശമുണ്ട്. മതപരമായി ബന്ധമുള്ള സ്ഥാപനം താരങ്ങളില്‍ നിന്നു ഫണ്ട് സ്വീകരിച്ച് ആളുകളെ മത പരിവര്‍ത്തനം നടത്തുന്നു എന്ന രീതിയിലായിരുന്നു പ്രചാരണം. ഇതാണ് കേന്ദ്ര സർക്കാരിനെ ചൊടിപ്പിച്ചതെന്നും ഇനിയും റെയ്ഡ് ഉണ്ടാകുമെന്നും കുറിപ്പിൽ പറയുന്നു. 

ഈ കുറിപ്പിന്റെ സ്ക്രീൻ ഷോട്ട് അടക്കം ട്വിറ്ററിൽ പങ്കുവച്ചാണ് വിജയ് സേതുപതി ട്വിറ്ററിലൂടെ മറുപടി പറഞ്ഞത്. ‘പോയി വേറെ പണി ഉണ്ടെങ്കിൽ അതു ചെയ്യൂ’ എന്നായിരുന്നു ഈ ആരോപണത്തിൽ വിജയ് സേതുപതിയുടെ മറുപടി. 

കഴിഞ്ഞ ദിവസമാണ് ബിഗിൽ സിനിമയുടെ പ്രതിഫലുമായി ബന്ധപ്പെട്ട് വിജയിയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തത്. മാസ്റ്റർ സിനിമയുടെ ലൊക്കേഷനിലെത്തിയാണ് ഇവർ വിജയ്‍യെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ 30 മണിക്കൂറിലേറെ നീണ്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ