ചലച്ചിത്രം

ചീറിപ്പായുന്ന ഓട്ടോയിൽ നിലവിളിച്ച് നവ്യ നായർ; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ട്ടാപകൽ നടുറോട്ടിൽ ചീറിപ്പായുന്ന ഓട്ടോയിലിരുന്ന് നിലവിളിക്കുകയാണ് നടി നവ്യ നായർ. പ്രിയതാരത്തിന്റെ ഈ പുതിയ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന പുതിയ സിനിമ ഒരുത്തീയുടെ ചിത്രീകരണത്തിന‌ിടെ പകർത്തിയ വിഡിയോ ആണിത്.

വളരെ വേഗത്തിൽ പോകുന്ന ഓട്ടോ വെറും രണ്ട് കയറിൽ കറക്കി എടുക്കുന്നതും വിഡിയോയിൽ കാണാനാകും. ഓട്ടോയുടെ അകത്ത് യാത്രക്കാരിയായി നവ്യയെ കാണാം. പേടി കൊണ്ട് നിലവിളിച്ചാണ് നവ്യയുടെ യാത്ര.

സ്റ്റണ്ട് ആർടിസ്റ്റുകളായ ജോളി സെബാസ്റ്റ്യനും അമിത് ജോളിയുമാണ് നവ്യയ്ക്കൊപ്പമുള്ളത്. ജോളിയാണ് ഓട്ടോ ഓടിക്കുന്നത്. കൊച്ചി പനമ്പള്ളി ന​ഗറിൽ ചിത്രീകരിച്ച രം​ഗമാണ് ഇതെന്നാണ് വിഡിയോയിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്.നവ്യ തന്നെയാണ് ഈ വിഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്.

ബോട്ടിലെ കണ്ടക്ടറായ വീട്ടമ്മയുടെ വേഷമാണ് ചിത്രത്തിൽ നവ്യ അവതരിപ്പിക്കുന്നത്. നവ്യക്കൊപ്പം വിനായകൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വി.കെ. പ്രകാശ് ആണ് സംവിധാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?