ചലച്ചിത്രം

നിവിന്‍ പോളിക്കൊപ്പം ആദ്യമായി മഞ്ജു വാര്യര്‍; പടവെട്ടിലേക്ക് സ്വാഗതം ചെയ്ത് സണ്ണി വെയിന്‍

സമകാലിക മലയാളം ഡെസ്ക്

സണ്ണി വെയിന്‍ നിര്‍മാതാവും നിവിന്‍ പോളി നായകനുമായി എത്തുന്ന പടവെട്ടില്‍ മഞ്ജു വാര്യരും. ഇന്നലെയാണ് മഞ്ജുവിനെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് സണ്ണി ഫേയ്‌സ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തത്. നിവിന്‍ പോളിക്കൊപ്പമുള്ള മഞ്ജുവിന്റെ ആദ്യ ചിത്രമാണിത്. നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും ഒരുക്കുന്നത്. 

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യത്തെ ചലച്ചിത്ര സംരംഭമാണ് പടവെട്ട്. തമിഴ് ചിത്രം അരുവിയിലൂടെ സിനിമ പ്രേമികളുടെ കയ്യടി നേടിയ അതിഥി ബാലനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, വിജയരാഘവന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. പടവെട്ടിന്റെ ഷൂട്ടി നവംബറില്‍ കണ്ണൂരില്‍ ആരംഭിച്ചിരുന്നു. 

ഗാവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അന്‍വര്‍ അലിയുടേതാണ് വരികള്‍. ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്നു. ഷെഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും, സുഭാഷ് കരുണ്‍ ആര്‍ട് ഡയറക്ഷനും, റോണക്‌സ് സേവിയര്‍ മേക്കപ്പും, മഷര്‍ ഹംസ വസ്ത്രാലങ്കാരവും നിര്‍വഹിച്ചിരിക്കുന്നു. സണ്ണി വെയിനൊപ്പം ചതുര്‍മുഖം എന്ന ഹൊറര്‍ ചിത്രത്തില്‍ അഭിനയിക്കുകയാണ് മഞ്ജു ഇപ്പോള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍

'മുത്തച്ഛന്റെ ബെസ്റ്റി'; ആശയ്‌ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ഞാറ്റ