വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നായര്‍ രണ്ടാം വരവിന് ഒരുങ്ങുകയാണ്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. എന്തായാലും സിനിമയിലേക്കുള്ള മടക്കം എല്ലാ രീതിയിലും ആസ്വദിക്കുകയാണ് താരം. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള വിശേഷങ്ങളും ചിത്രങ്ങളും നവ്യ പങ്കുവെക്കാറുണ്ട്.
കഴിഞ്ഞ ദിവസം കുമ്പളങ്ങിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ട്. അതിനിടെ കണ്ടുമുട്ടിയ ഒരു ചേട്ടനൊപ്പമുള്ള സംഭാഷണവും സെല്‍ഫിയും പങ്കുവെച്ചിരിക്കുകയാണ് താരം. രസകരമായ സംഭാഷണം ആരാധകരുടെ മനസു കീഴടക്കുകയാണ്. പേര് ചോദിച്ചെത്തിയ ചേട്ടനോട് നവ്യയെന്നു പറഞ്ഞപ്പോള്‍ നവ്യാ നായര്‍ ഫസ്റ്റോ അതോ സെക്കന്‍ഡ് വല്ലോരും വന്നോ എന്നായിരുന്നു പുള്ളിയുടെ ചോദ്യം. പഴയ ആളുതന്നെയാണ് എന്നായിരുന്നു നവ്യയുടെ മറുപടി. ചേട്ടനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്.
വല്യയുടെ കുറിപ്പ് ഇങ്ങനെ; ചേട്ടന് :മോളേ പേരെന്താ ..
ഞാന്‍: നവ്യാ നായര്‍
ചേട്ടന്: നവ്യാ നായര്‍ ഫസ്റ്റോ അതോ സെക്കന്ട് വല്ലോരും വന്നോ ..
ഞാന്‍: ഇല്ല ചേട്ടാ ഞാന്‍ പഴയ അതേ ആളൂ തന്നയാ .. (മര്യാദയ്ക് കണ്ണട മാറ്റി) ചേട്ടനും എനിയ്ക്കും ആനന്ദം .. ഞാന്‍ സെല്‍ഫിയെടുത്തു...
എന്തായാലും ആരാധകര്‍ ആഘോഷമാക്കുകയാണ് ചിത്രം. കണ്ണാടിയില്ലായിരുന്നേല് ചേട്ടന് കണ്ഫ്യൂഷന് വരില്ലായിരുന്നു എന്നാണ് ചിലരുടെ കമന്റ്. താരത്തിന്റെ സിംപ്ലിസിറ്റിയെ പുകഴ്ത്തിയും നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ