ചലച്ചിത്രം

ഇന്ത്യയിലെ ഏറ്റവും മികച്ച നടനൊപ്പം സ്‌ക്രീന്‍ സ്‌പേസ്; ഫഹദിനെക്കുറിച്ച് ഗൗതം മേനോന്‍ 

സമകാലിക മലയാളം ഡെസ്ക്

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ട്രാൻസ്. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് ഒരുക്കുന്ന ചിത്രമാണിത്.  വിവാഹ ശേഷം ഫഹദ് ഫാസിലും നസ്രിയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നെന്ന പ്രത്യേകതയും ഇതിനുണ്ട്. വിനായകനും ചെമ്പന്‍ വിനോദും സൗബിനുമടക്കം വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് ​സംവിധായകൻ ​ഗൗതം വസുദേവ് മേനോനും എത്തുന്നുണ്ട്. 

ഇന്നലെ പുറത്തുവിട്ട ട്രാൻസിന്റെ ട്രെയിലർ പങ്കുവച്ചുകൊണ്ട് ​ഗൗതം കുറിച്ചിരിക്കുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ പ്രഗത്ഭരായ താരങ്ങൾക്കാപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നാണ് ഗൗതം പറഞ്ഞത്. രാജ്യത്തെ ഏറ്റവും മികച്ച നടനൊപ്പം സ്ക്രീൻ സ്‌പേസ് പങ്കിട്ടതിന്റെ സന്തോഷവും ഗൗതം പ്രകടിപ്പിച്ചു. നാളെ റിലീസ് ചെയ്യുന്ന ചിത്രം കാണാനായി തനിക്ക് കാത്തിരിക്കാനാകുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. 

ന്യാകുമാരിയില്‍ പ്രവര്‍ത്തിക്കുന്ന വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറായാണ് ചിത്രത്തില്‍ ഫഹദ് എത്തുന്നത്. ഫെബ്രുവരി 20നാണ്  ട്രാന്‍സ് തീയേറ്ററുകളിലെത്തുന്നത്. യു/എ സര്‍ട്ടിഫിക്കേറ്റാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'