ചലച്ചിത്രം

ആ ഫ്രീകിക്ക് താരങ്ങൾ സിനിമയിൽ; നാൽവർ സംഘത്തിന് ഇനി ബി​ഗ് സ്ക്രീനിൽ പന്ത് തട്ടാം

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ വൈറലായ ആ രണ്ട് ഫ്രീക്കിക്കുകൾ ഉണ്ടാക്കിയ തരം​ഗം ഇനിയും അവസാനിക്കുന്നില്ല. നാലാംക്ലാസുകാരായ നാൽവർസംഘം എടുത്ത കിടിലൻ ഫ്രീകിക്കിന് അത്രയധികമാണ് ആരാധകർ. ഇപ്പോഴിതാ നിലമ്പൂർ പോത്തുകല്ലിലെ എൽ പി സ്കൂൾ വിദ്യാർത്ഥികളായ നാല് പേർക്കും മലയാള സിനിമയിൽ അവസരം ലഭിച്ചിരിക്കുകയാണ്. ഇവർക്കൊപ്പം സഹകളിക്കാർക്കും എതിർടീമിലെ അം​ഗങ്ങൾക്കും സിനിമയിൽ അവസരമുണ്ട്.

കായികാധ്യാപകൻ ശ്രീജു എ ചോഴി തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വിഡിയോ വളരെ പെട്ടെന്നാണ് വൈറലായത്.വിഡിയോകൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടമായ ‘മഞ്ഞപ്പട’യും പ്രശസ്ത സാമൂഹികമാധ്യമ പേജായ ‘433’-യും പങ്കുവെച്ചതോടെ കൂടുതൽ ആളുകളിലേക്കെത്തി.  എം. അസ്‌ലഹ്, എം.വി. പ്രത്യുഷ്, ലുഖ്മാനുൽ ഹക്കീം, ആദിൽ എന്നിവരാണ് വിഡിയോയിലെ താരങ്ങൾ.

മൂന്നുപേർ കിക്കെടുക്കുന്നതുപോലെ കാണിച്ച് കബളിപ്പിച്ച് നാലാമത്തെ താരം കിക്കുചെയ്ത് ഗോളാക്കുന്നതാണ് വിഡിയോ. പ്രതിരോധനിരയുടെ മുകളിലൂടെ ഉയർന്ന പന്ത് നിഷ്പ്രയാസം പോസ്റ്റിനകത്തായി. സ്കൂൾ മൈതാനത്തെ ഫുട്‌ബോൾ ​ഗ്രൗണ്ടിലായിരുന്നു ഇവരുടെ പ്രകടനം. വിഡിയോ കണ്ട മുംബൈ മലയാളിയായ നവാഗത സംവിധായകൻ കുട്ടികളെ സിനിമയിൽ അഭിനയിപ്പിക്കാൻ താത്പര്യമുണ്ടെന്ന് ശ്രീജുവിനെ അറിയിക്കുകയായിരുന്നു.

ഫുട്‌ബോളിന് പ്രാധാന്യം നൽകിയുള്ള സിനിമയുടെ ചിത്രീകരണം ഡിസംബറിലാണ് ആരംഭിക്കുന്നത്. സിനിമയിലേക്കായി ഇനിയും രുട്ടികളെ ആവശ്യമുണ്ടെന്ന് അണിയറപ്രവർത്തകർ അറിയിക്കുന്നു. ഏപ്രിൽ, മേയ് മാസങ്ങളിൽ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ഇതിനായുള്ള ഓഡിഷൻ നടത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി