ചലച്ചിത്രം

'മിസ് ചെയ്യുന്നു, ദിവസവും'- ശ്രീദേവി ഓര്‍മയായിട്ട് രണ്ട് വര്‍ഷം; അമ്മയ്ക്കൊപ്പമുള്ള നിമിഷങ്ങൾ പങ്കിട്ട് ജാൻവി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് സ്വപ്‌ന സുന്ദരിയായിരുന്ന ശ്രീദേവി ഓര്‍മയായിട്ട് ഇന്ന് രണ്ട് വര്‍ഷം. രണ്ടാം ചരമ വാര്‍ഷിക ദിനമായ ഇന്ന് അവരുടെ ഓര്‍മകള്‍ പുതുക്കി മകള്‍ ജാന്‍വി കപൂര്‍. 

അമ്മയുടെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഹൃദ്യമായ ചിത്രവും ജാന്‍വി പോസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയായിരിക്കുമ്പോള്‍ അമ്മയെ കെട്ടിപ്പിടിച്ച് കിടക്കുന്ന ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് ജാന്‍വി പോസ്റ്റ് ചെയ്തത്. ചിത്രത്തിനൊപ്പം ഒരു കുറിപ്പും ജാന്‍വി ഇട്ടിട്ടുണ്ട്. 

'എല്ലാ ദിവസവും നിങ്ങളെ മിസ് ചെയ്യുന്നു'- എന്നായിരുന്നു കുറിപ്പ്. 

2018 ഫെബ്രുവരി 24നാണ് ശ്രീദേവി മരിച്ചത്. ദുബൈയില്‍ ഒരു വിവാഹ ചടങ്ങില്‍ സംബന്ധിക്കാനെത്തിയ സമയത്താണ് അകാലത്തില്‍ അവര്‍ വിട പറഞ്ഞത്. ഭര്‍ത്താവ് ബോണി കപൂറിനും മകള്‍ക്കുമൊപ്പമായിരുന്നു ചടങ്ങില്‍ ശ്രീദേവിയും പങ്കെടുത്തത്. 

അമ്മയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്ന് താനിപ്പോഴും മോചിതയായിട്ടില്ലെന്ന് സമീപ കാലത്ത് നടത്തിയ ഒരു മാധ്യമ അഭിമുഖത്തില്‍ ജാന്‍വി പറഞ്ഞിരുന്നു. നിലവില്‍ ശരണ്‍ ശര്‍മ സംവിധാനം ചെയ്യുന്ന, ഇന്ത്യയിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ പൈലറ്റായ ഗുഞ്ജന്‍ സക്‌സേനയുടെ ജീവചരിത്ര സംബന്ധമായ ചിത്രത്തില്‍ അഭിനയിക്കുകയാണ് ജാന്‍വി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ