ചലച്ചിത്രം

മരക്കാർ പ്രദർശനം തടയണം; ഹർജിയുമായി കുഞ്ഞാലിമരക്കാരുടെ പിൻമുറക്കാരി കോടതിയിൽ 

സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ പ്രദർശനം തടയണം എന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി. കുഞ്ഞാലിമരക്കാരുടെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ചിരിക്കുന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ ജീവിതത്തെ തെറ്റായ രീതിയിലാണ് പ്രതിപാദിച്ചിരിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. കുഞ്ഞാലിമരക്കാരുടെ പിൻമുറക്കാരി എന്ന് അവകാശപ്പെടുന്ന കോഴിക്കോട് സ്വദേശിനി മുഫീദ അരാഫത്ത് മരക്കാരാണ് ഹർജിക്കാരി.

വിദ​ഗ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിച്ച ശേഷം മാത്രമേ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കാവൂ എന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നൽകിയതിനെതിരെയും ഹർജിയിൽ ചോദ്യമുന്നയിച്ചിട്ടുണ്ട്. ഹർജിയിൽ തീർപ്പാകും‌വരെ സിനിമയുടെ പ്രദർശനം വിലക്കണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

മോഹൻലാലിന് പുറമേ മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍,  പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, കീര്‍ത്തി സുരേഷ്, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. വൻ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. രാജ്യത്തെ 5000 സ്‌ക്രീനുകളിലായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത