ചലച്ചിത്രം

'പ്രചരിച്ചത് ഞാൻ പോലുമറിയാത്ത കാര്യങ്ങൾ'; അഭിപ്രായങ്ങൾ നേരിട്ടറിയിക്കാൻ വെല്ലുവിളിച്ച് മഞ്ജു, ഫോൺ നമ്പറടക്കം പങ്കുവച്ച് താരം 

സമകാലിക മലയാളം ഡെസ്ക്

റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് തന്റെ അഭിനയമികവുകൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം കണ്ടെത്തിയ നടിയാണ് മഞ്ജു പത്രോസ്. ഇപ്പോഴിതാ വീണ്ടുമൊരു റിയാലിറ്റി ഷോയുടെ ഭാ​ഗമായതാണ് മഞ്ജുവിനെക്കുറിച്ചുള്ള ചർച്ചകൾക്ക് കാരണം. ബി​ഗ് ബോസ് എന്ന പ്രമുഖ റിയാലിറ്റി ഷോയുടെ രണ്ടാം പതിപ്പിൽ മത്സരാർത്ഥിയായി എത്തിയതാണ് മഞ്ജു. 49 ദിവസങ്ങൾ പൂർത്തിയാക്കി ശേഷം ഷോയിൽ നിന്ന് പുറത്തായെങ്കിലും പരിപാടിയുടെ ഒരു നിർണ്ണായക ഭാ​ഗമാകാൻ മഞ്ജുവിന് കഴിഞ്ഞു. 

ഷോയുടെ ഭാ​ഗമായി മത്സരിച്ചിരുന്ന സമയത്ത് സോഷ്യൽ മീഡിയയിൽ മഞ്ജു നേരിടേണ്ടിവന്ന വിമർശനങ്ങൾ ഏറെയാണ്. പുറത്തായതിന് ശേഷവും സൈബർ ആക്രമണങ്ങളിൽ നിന്ന് മഞ്ജുവിന് മോചനം ലഭിച്ചിട്ടില്ലെന്നതാണ് വാസ്തവം. മഞ്ജുവിന് പുറമേ താരത്തിന്റെ കുടുംബത്തിന് നേരെയും സുഹൃത്തുക്കൾക്കെതിരെയും ആക്രമണം ഉയർന്നിരുന്നു. എന്നാലിപ്പോൽ താൻ പോലുമറിയാത്ത കാര്യങ്ങൾ ഫേസ്ബുക്കിൽ പരന്നതിനെക്കുറിച്ച് പറഞ്ഞ് മഞ്ജു തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. 

ജീവിതത്തിലെ ഒരു നിർണായകഘട്ടത്തിലാണ് താൻ ബിഗ്‌ബോസ് എന്ന ഗെയിം ഷോയിൽ പങ്കെടുക്കാൻ പോകുന്നതെന്നും വിജയകരമായി 49 ദിവസം പൂർത്തിയാക്കി വരുമ്പോളാണ് താൻ പോലുമറിയാത്ത കാര്യങ്ങൾ സോഷ്യൽമീഡിയയിൽ പരന്നിരിക്കുന്നത് എന്നുമാണ് മഞ്ജുവിന്റെ വാക്കുകൾ. മഞ്ജു മത്സരാർത്ഥിയായിരുന്ന സമയത്ത് താരം വിവാഹമോചിതയാകുന്നു എന്ന തരത്തിൽ പോലും സോഷ്യൽ മ‌ീഡിയയിൽ വ്യാജപ്രചരണങ്ങൾ നടന്നിരുന്നു. ഇതിനെതിരെ മഞ്ജുവിന്റെ ഭർത്താവ് സുനിച്ചൻ തന്നെ അന്ന് രം​ഗത്തെത്തുകയും ചെയ്തു. തന്റെ പേരിലുള്ള ഫേസ്ബുക് യൂട്യൂബ് എന്നിവ സുഹൃത്തുക്കൾ ആണ് കൈകാര്യം ചെയ്യുന്നത് എന്ന് പറഞ്ഞ മഞ്ജു നല്ലതും മോശവുമായ അഭിപ്രായങ്ങൾ അറിയിക്കേണ്ടവർക്ക് തന്നോട് നേരിട്ട് പറയാം എന്നും അറിയിച്ചു. ഇതിനായി ഫോൺ നമ്പർ സഹിതമാണ് മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി