ചലച്ചിത്രം

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, ഹാക്വിൻ ഫീനിക്‌സ് മികച്ച നടന്‍, 1917 മികച്ച ചിത്രം

സമകാലിക മലയാളം ഡെസ്ക്

2020 ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാം മെന്‍ഡെസ് സംവിധാനം ചെയ്ത 1917 ആണ് മികച്ച ചിത്രം. മികച്ച സംവിധായകനുളള പുരസ്‌കാരവും സാം മെന്‍ഡിസ് സ്വന്തമാക്കി. ജോക്കര്‍ എന്ന സിനിമയില്‍ മികച്ച പ്രകടനം കാഴ്ച വച്ച ഹാക്വിൻ  ഫീനീക്‌സാണ് മികച്ച നടന്‍. ഇത് രണ്ടാം തവണയാണ് ഹാക്വിൻ ഫീനിക്‌സിന് മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ലഭിക്കുന്നത്. ജൂഡി എന്ന ചിത്രത്തിലെ അഭിനയത്തിന് റീനി സെല്‍വെഗറെ മികച്ച നടിയായി തിരഞ്ഞെടുത്തു.

മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ കെന്റ്വിന്‍ ടാരന്റിണോ സംവിധാനം ചെയ്ത വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിനുള്ള അഭിനയത്തിന് ബ്രാഡ് പിറ്റ് മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. മികച്ച തിരക്കഥക്കുള്ള പുരസ്‌കാരവും ഈ ചിത്രത്തിലൂടെ ക്വിന്റിന്‍ ടരാന്റിനോ നേടി. കോമഡി മ്യൂസിക്കല്‍ വിഭാഗത്തില്‍ മികച്ച നടിയായി ഓക്കഫീനയെ തെരഞ്ഞെടുത്തു. ദ ഫെയര്‍വെല്‍ എന്ന ചിത്രമാണ് അവരെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഇതേ വിഭാഗത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയത് ടാരണ്‍ ഇഗര്‍ട്ടനാണ് (റോക്കറ്റ്മാന്‍).

വിദേശഭാഷാ ഇനത്തില്‍ കൊറിയന്‍ ചിത്രം പാരസൈറ്റ് പുരസ്‌കാരം നേടി. ടെലിവിഷന്‍ വിഭാഗത്തില്‍ ദ ക്രൌണിലെ അഭിനയത്തിന് ഒലിവിയ കോള്‍മാന്‍ നടിയായി. ബ്രയാന്‍ കോക്‌സാണ് നടന്‍. കോമഡി പരമ്പര വിഭാഗത്തില്‍ നടന്‍ റാമി യൂസഫാണ് മികച്ച നടന്‍. മികച്ച ടെലിവിഷന്‍ പരമ്പരക്കുള്ള പുരസ്‌കാരം സക്‌സഷനാണ്. മ്യൂസിക്കല്‍ കോമഡി ടെലിവിഷന്‍ പരമ്പര വിഭാഗത്തില്‍ ഫ്‌ലിബാഗും പുരസ്‌കാരം നേടി.

പശ്ചാത്തലസംഗീതത്തിനുള്ള പുരസ്‌കാരം റോക്കറ്റ് മാനിനാണ്. മിസിങ് ലിങ്കാണ് ആനിമേഷന്‍ ചിത്രം.എച്ച് ബി ഒയുടെ ചെര്‍നോബിലാണ്  മികച്ച ടെലിവിഷന്‍ സീരീസ്. ചലച്ചിത്ര ടെലിവിഷന്‍ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ നല്‍കുന്ന പുരസ്‌കാരമാണ് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി

പ്രത്യേക വ്യാപാരത്തില്‍ ഓഹരി വിപണിയില്‍ നേട്ടം, സെന്‍സെക്‌സ് 74,000ന് മുകളില്‍; മുന്നേറി സീ എന്റര്‍ടെയിന്‍മെന്റ്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്