ചലച്ചിത്രം

എ.ആർ റഹ്മാന് പിറന്നാൾ സമ്മാനവുമായി ചിത്ര; മനോഹരം; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസമാണ് സം​ഗീതജ്ഞൻ എ ആർ റഹ്മാൻ 53ാം പിറന്നാൾ ആഘോഷിച്ചത്. ഇപ്പോൾ റഹ്മാന് പിറന്നാൾ സമ്മാനം നൽകിയിരിക്കുകയാണ് മലയാളത്തിന്റെ വാനംപാടി കെഎസ് ചിത്ര. ഇരുവരും ഒന്നിച്ച മനോഹരമായ ​ഗാനം ആലപിച്ചാണ് ചിത്ര പിറന്നാൾ ആശംസകൾ നേർന്നത്.

മെയ് മാദം എന്ന ചിത്രത്തിലെ എന്‍മേല്‍ വിഴിന്ത മഴൈത്തുളിയേ എന്ന ഗാനം ആലപിക്കുന്ന വിഡിയോ ആണ്ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എആർ റഹ്മാൻ സം​ഗീതം നൽകി കെഎസ് ചിത്രയും പി ജയചന്ദ്രനും ചേർന്ന് ആലപിച്ച ചിത്രമാണ് ഇത്. മികച്ച ​ഗാനങ്ങൾ പാടാൻ അവസരം നൽകിയതിൽ നന്ദി പറയാനും ചിത്ര മറന്നില്ല. ജനുവരി ഏഴിനായിരുന്നു റഹ്‌മാന്റെ പിറന്നാള്‍ ദിനം.

പിറന്നാള്‍ ആശംസകള്‍ റഹ്‌മാന്‍, മനോഹരമായ ഗാനങ്ങള്‍  എനിക്ക് ആലപിക്കാന്‍ അവസരം നല്‍കിയതില്‍ ഞാന്‍ താങ്കള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. ഇനിയും മനോഹരമായ പാട്ടുകള്‍ കേള്‍ക്കാന്‍ ഞാനും ആരാധകരും കാത്തിരിക്കുന്നു. ദീര്‍ഘായുസ്സുണ്ടാകട്ടെ.. - ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ചിത്ര പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത