ചലച്ചിത്രം

'എന്നെക്കാണാൻ ഗർഭിണിയെപ്പോലുണ്ടോ?' അമ്മയാകുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ പൊട്ടിത്തെറിച്ച് ദീപിക 

സമകാലിക മലയാളം ഡെസ്ക്

മ്മയാകുന്നതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് ക്ഷുഭിതയായി നടി ദീപിക പ​​ദുക്കോൺ. 'ഗർഭിണിയാണെന്ന വാർത്ത കേട്ടിരുന്നു, സത്യമാണോ?' എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യമാണ് ദീപികയെ ചൊടുപ്പിച്ചത്. 'എന്നെക്കാണാൻ ഗർഭിണിയെപ്പോലെയുണ്ടോ?' എന്നായിരുന്നു ദീപികയുടെ മറുചോദ്യം. താൻ ഗർഭിണിയാണെങ്കില്‍ തന്നെ ഒൻപതു മാസത്തിനുള്ളിൽ നിങ്ങൾക്കറിയാമെന്നും താരം പറഞ്ഞു

 ''എന്നെക്കാണാൻ ഗർഭിണിയെപ്പോലെയുണ്ടോ?, അതെക്കുറിച്ച് ആലോചിക്കുമ്പോൾ നിങ്ങളോട് ചോദിക്കാം., സമ്മതം കിട്ടിയിട്ട് പ്ലാൻ ചെയ്യാം. ഇനി ഞാൻ ഗർഭിണിയാണെങ്കില്‍ തന്നെ ഒൻപതു മാസത്തിനുള്ളിൽ നിങ്ങൾക്ക് അതറിയാം'', എന്നായിരുന്നു ദീപികയുടെ മറുപടി. 

റിലീസിനെത്തുന്ന ദീപികയുടെ ഏറ്റവും പുതിയ ചിത്രം ചപ്പാക്കിന്റെ പ്രചാരണ പരിപാടികൾക്കിടെയാണ് ഇത്തരത്തിലൊരു ചോദ്യമുയർന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചപ്പാക്.

2005 ലാണ് ലക്ഷ്മി ആക്രമണത്തിന് ഇരയാകുന്നത്. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പതിനഞ്ചാം വയസിലാണ് ലക്ഷ്മിക്ക് അത് നേരിടേണ്ടിവന്നത്. പിന്നീടിങ്ങോട്ട് ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്കു വേണ്ടിയായിരുന്നു ലക്ഷ്മിയുടെ ജീവിതം. ‘സ്റ്റോപ്പ് സെയില്‍ ആസിഡ്’ എന്ന പേരിൽ ആസിഡ് അക്രമണങ്ങൾക്കും ആസിഡ് വിൽപനയ്ക്കുമെതിരെ ഒരു സ്ഥാപനവും ലക്ഷ്മി നടത്തുന്നുണ്ട്. 

ദീപിക പദുക്കോണും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജനുവരി 10നാണ് ചിത്രം തീയെറ്ററില്‍ എത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും