ചലച്ചിത്രം

സിനിമ ബഹിഷ്‌കരിക്കാന്‍ ബിജെപിയുടെ ആഹ്വാനം: യുപിയില്‍ ഛപാക്കിന്റെ പ്രത്യേക പ്രദര്‍ശനം; ഒരു സംസ്ഥാനം കൂടി വിനോദ നികുതി ഒഴിവാക്കി

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ദീപിക പദുക്കോണ്‍ ചിത്രം ഛപാക്കിന്റെ പ്രത്യോക പ്രദര്‍ശനം നടത്തുമെന്ന് സമാജ്‌വാദി പാര്‍ട്ടി. അഖിലേഷ് യാദവിന്റെ നിര്‍ദേശ പ്രകാരമാണ് പ്രദര്‍ശനം നടത്തുന്നതെന്ന് പാര്‍ട്ടി അറിയിച്ചു. പ്രവര്‍ത്തകര്‍ക്ക് സിനിമ കാണാനായി ലഖ്‌നൗവില്‍ തീയേറ്റര്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നും പാര്‍ട്ടി അറിയിച്ചു.

അതേസമയം, മധ്യപ്രദേശിനും ഛത്തീസ്ഗഡിനും പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലും ചിത്രത്തെ വിനേദ നികുതിയില്‍ നിന്ന് ഒഴിവാക്കി. നേരത്തെ, സിനിമയക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രംഗത്ത് വന്നിരുന്നു. ആസിഡ് ആക്രമണത്തെ അതിജീവിച്ച സ്ത്രീകള്‍ക്കുള്ള പ്രചോദനമായതിനാല്‍ ചിത്രത്തെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ജെഎന്‍യു വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ച് രംഗത്ത് വന്ന ദീപികയുടെ ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് ബിജെപി രംഗത്ത് വന്നിരുന്നു. ചിത്രത്തിന് എതിരെ വ്യാപകമായ വ്യാജ പ്രാചരണങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിന് വേണ്ടി പ്രത്യേക പ്രദര്‍ശനം സംഘടിപ്പിക്കാന്‍ സമാജ്‌വാദി പാര്‍ട്ടി രംഗത്ത് വന്നിരിക്കുന്നത്. ഇന്നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍