ചലച്ചിത്രം

സ്വരപ്രപഞ്ചത്തിന്റെ ആറ് പതിറ്റാണ്ട്, ഗാനഗന്ധര്‍വന് 'ഗുരുപൂര്‍ണിമ' 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കഴിഞ്ഞ ആറ് പതിറ്റാണ്ടായി മലയാളി കൊണ്ടുനടക്കുന്ന ഗാനേതിഹാസം എണ്‍പതിന്റെ നിറവില്‍. മലയാളിക്ക് ഒരിക്കലും കേട്ട് മതിവരാത്ത ശബ്ദത്തിന്റെ, സംഗീതത്തിന്റെ നിത്യവസന്തം തീര്‍ത്ത ഗാനഗന്ധര്‍വന്റെ ജന്മദം ആഘോഷിക്കുകയാണ് ആരാധകര്‍. 

എണ്‍പതിന്റെ നിറവില്‍ നില്‍ക്കുന്ന ജന്മദിനത്തിലും കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി തുടരുന്ന പതിവ് യേശുദാസ് തെറ്റിക്കുന്നില്ല, പതിവ് പോലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് അദ്ദേഹം ജന്മദിനം കൊണ്ടാടുന്നത്. 1940 ജനുവരി 10ന് ഫോര്‍ട്ട് കൊച്ചിയിലാണ് യേശുദാസിന്റെ ജനനം. ദാരിദ്ര്യത്തോട് പടവെട്ടി ഉള്ളില്‍ വളര്‍ത്തിയെടുത്തത് അതിസമ്പന്നമായ സംഗീത ജീവിതം. 

അറുപത് വര്‍ഷത്തിലധികം നീണ്ട ചലച്ചിത്ര സംഗീത യാത്രയില്‍ അരലക്ഷത്തിലേറെ ഗാനങ്ങളാണ് ആ സ്വരത്തില്‍ നമ്മളിലേക്ക് എത്തിയത്. സംഗീതം ആസ്വദിക്കുന്ന മലയാളിയുടെ ഏതൊരു ജീവിതഘട്ടത്തിനും പശ്ചാത്തലമായി യേശുദാസിന്റെ പാട്ടുകളുണ്ടാവും. 1961 നവംബര്‍ 14ന്, കാല്‍പ്പാടുകള്‍ എന്ന സിനിമയ്ക്കായി, ജാതിഭേദം മതദ്വേഷം എന്ന ഗുരുദേവ കീര്‍ത്തനം പാടി ചലച്ചിത്ര സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചതിന് പിന്നാലെ കണ്ടത് യേശുദാസിന്റെ സ്വര പ്രപഞ്ചമാണ്. 

പ്രിയ ഗായകന്റെ അണ്‍പതാം പിറന്നാളാഘോഷത്തില്‍ പാദ പൂജയോടെ സംഗീത ലോകം, എക്‌സ്പ്രസ് ഫോട്ടോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത