ചലച്ചിത്രം

ഹരിവരാസനം കേട്ട് അമ്പരന്ന് വിദേശ ആരാധകർ; യേശുദാസിന്റെ ശബ്ദം കവർന്നെടുത്തത് ഇവരെ (വിഡിയോ) 

സമകാലിക മലയാളം ഡെസ്ക്

ഗാനഗന്ധര്‍വന്റെ 80–ാം പിറന്നാൾ ആഘോഷിക്കുകയാണ് ഇന്ന് ആരാധകർ. അറുപത് വര്‍ഷത്തിലധികം നീണ്ട ചലച്ചിത്ര സംഗീത യാത്രയില്‍ അരലക്ഷത്തിലേറെ ഗാനങ്ങളാണ് ആ സ്വരത്തില്‍ വെള്ളിത്തിരയിലെത്തിയത്. ഇപ്പോഴിതാ യേശുദാസ് പാടിയ അയ്യപ്പന്റെ ഉറക്ക് പാട്ടായ ഹരിവരാസനം വിദേശികളെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്. 

‌അമേരിക്കന്‍ സ്വദേശികളായ കോര്‍ബിന്‍ മൈല്‍സ്, റിക്ക് സേഗാള്‍ എന്നിവരാണ്ഗാന​ഗന്ധർവർറെ ഹരിവരാസനം കേട്ട് മതിമറന്നുപോയത്.  തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ​ഇവർ ഇത് പങ്കുവയ്ക്കുകയുമുണ്ടായി. സ്റ്റുപ്പിഡ് റിയാക്ഷന്‍ എന്ന ചാനലിലാണ് യേശുദാസിന്റെ ശബ്ദത്തെയും അനായാസമായ ആലാപനത്തെയും പ്രശംസിച്ച് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

ഗാനഗന്ധര്‍വ്വന്റെ മനോഹരമായ ശബ്ദത്തിലും പാട്ടിന്റെ അതി​ഗംഭീര ഫീലിലും അലിഞ്ഞിരിക്കുകയാണ് ഇരുവരും. ഇത്ര അനായാസമായി ഒരുപാട് നോട്ട് വേരിയേഷനുകളുള്ള പാട്ട് ലൈവായി പാടുന്നതിന്റെ അമ്പരപ്പ് ഇവർ വിഡിയോയിൽ പങ്കുവയ്ക്കുന്നുമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി