ചലച്ചിത്രം

'എടാ, വന്ന് അവാര്‍ഡ് വാങ്ങിപ്പോ, സ്വാമി വിളിച്ചു', ഹരിവരാസനം അവാര്‍ഡ് ഇളയരാജക്ക് സമ്മാനിച്ചു

സമകാലിക മലയാളം ഡെസ്ക്

ശബരിമല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാറും സംയുക്തമായി ഏര്‍പ്പെടുത്തിയ ഹരിവരാസനം അവാര്‍ഡ് സംഗീത സംവിധായകന്‍ ഇളയരാജക്ക് സമ്മാനിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പുരസ്‌കാരം സമ്മാനിച്ചത്. അയ്യപ്പ സ്വാമി വിളിച്ചിട്ടാണ്  താന്‍ എത്തിയതെന്നാണ് പുരസ്‌കാരം സ്വീകരിച്ച് ഇളയരാജ പറഞ്ഞത്. 

'എടാ, വന്ന് അവാര്‍ഡ് വാങ്ങിപ്പോ. സ്വാമി വിളിച്ചു. ഞാന്‍ വന്നു, അയ്യപ്പന്‍ വിളിക്കാതെ ആര്‍ക്കും എത്താന്‍ പറ്റില്ല. ഇതുപോലെ ഭക്തിഭാവമുള്ള മറ്റൊരിടമില്ല. ഞാന്‍ ആരാണ്, ഒരു പുല്ലുമല്ല,' ഇളയരാജ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ ശരണം വിളികളോടെയാണ് ചടങ്ങ് കാണാനെത്തിയ അയ്യപ്പന്മാര്‍ സ്വീകരിച്ചത്. ശബരിമല ശാസ്താ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു പുരസ്‌കാരം ഇളയരാജയ്ക്ക് സമ്മാനിച്ചത്.

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ദേവസ്വം ബോര്‍ഡ് അധികൃതരും ചടങ്ങിലുണ്ടായിരുന്നു. അയ്യപ്പഭക്തി ഗാനങ്ങള്‍ പാടിയശേഷമാണ് ഇളയരാജ മടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം