ചലച്ചിത്രം

'കഴിഞ്ഞ കുറച്ചു സിനിമകളെല്ലാം പൊട്ടി, അതുകൊണ്ട് മാത്രമാണ് എനിക്കിത്ര വിനയം' ആമസോണ്‍ മേധാവിയോട് ഷാരുഖ് ഖാന്‍; വിഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്റെ പുതിയ ചിത്രത്തിനായി വളരെ ആകാക്ഷയോടെ കാത്തിരിക്കുകയാണ് ഷാരുഖ് ഖാന്‍. എന്നാല്‍ മികച്ച സിനിമയിലൂടെ മാത്രമേ താന്‍ മടങ്ങിവരൂ എന്ന തീരുമാനത്തിലാണ് ഷാരുഖ്. അവസാനം റിലീസായ ചില ചിത്രങ്ങളുടെ മോശം പ്രകടനമാണ് താരം സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കാന്‍ കാരണമായത്. പലരും പരാജയങ്ങളെക്കുറിച്ച് മറക്കാന്‍ ശ്രമിക്കുമ്പോള്‍ ഷാരുഖ് ഒരുമടിയുമില്ലാതെയാണ് ഇതേക്കുറിച്ച്  സംസാരിക്കുന്നത്. ഒരു പരിപാടിക്കിടെ ആമസോണ്‍ മേധാവി ജെഫ് ബെറോസിനോട് പറഞ്ഞ താരത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 

തന്റെ ചിത്രങ്ങള്‍ മികച്ച പ്രകടനം കാഴ്ച വെക്കാത്തതുകൊണ്ടും മാത്രമാണ് തനിക്കിത്ര വിനയം എന്നായിരുന്നു തമാശയായി താരം പറഞ്ഞത്. സംവിധായിക സോ അക്ബറും ഷാരുഖും ജെഫും തമ്മിലുള്ള സംസാരത്തിനിടെയായിരുന്നു രസകരമായ പരാമര്‍ശം. 'ബാക്ക്‌സ്റ്റേജില്‍ ഷാരുഖിനോട് ഞാന്‍ സംസാരിച്ചിരുന്നു. ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളവരില്‍വെച്ച് ഏറ്റവും വിനയമുള്ള വ്യക്തിയാണ് ഇദ്ദേഹം' ജെഫ് പറഞ്ഞു. ഇതിന് ഷാരുഖ് മറുപടി നല്‍കിയത് ഇങ്ങനെ; എന്റെ അവസാന ചിത്രങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല, അതുകൊണ്ടു മാത്രമാണത്' 

ഷാരുഖിന്റെ തമാശ കയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്. പുസ്തകങ്ങളും നിരവധി സാധനങ്ങളും താന്‍ ഓണ്‍ലൈനായി വാങ്ങാറുണ്ടെന്ന് പറഞ്ഞ ഷാരുഖ് അടിവസ്ത്രങ്ങള്‍ ഓണ്‍ലൈനായി വാങ്ങാന്‍ താല്‍പ്പര്യമില്ലെന്നും വ്യക്തമാക്കി. വേദിയില്‍ വളരെ രസകരമായിരുന്നു എന്ന അടിക്കുറിപ്പില്‍ ജെഫ് വിഡിയോ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ തന്റെ ഹിറ്റ് ഫിലിം ഡോണിലെ സൂപ്പര്‍ ഡയലോഗും ജെഫിനായി താരം പറഞ്ഞു. ഷാരുഖിനെ കൂടാതെ കമല്‍ ഹാസന്‍, ഫര്‍ഹാന്‍ അക്തര്‍, രാജ്കുമാര്‍ റാവു, വിദ്യ ബാലന്‍, ഭൂമി പട്‌നേക്കര്‍, റിച്ച ചദ്ദ തുടങ്ങിയ നിരവധി താരങ്ങളും പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ