ചലച്ചിത്രം

കാട്ടുതീയില്‍ ഇരകളായവര്‍ക്ക് സഹായഹസ്തവുമായി ജൂഹി ചൗളയുടെ മകന്‍; സംഭാവന സ്വന്തം പോക്കറ്റ് മണിയില്‍ നിന്ന്

സമകാലിക മലയാളം ഡെസ്ക്

സ്‌ട്രേലിയയില്‍ ഉണ്ടായ കാട്ടുതീയില്‍ ഇരകളായവരെ സഹായിക്കാന്‍ സംഭാവനയുമായി നടി ജൂഹി ചൗളയുടെ മകന്‍ അര്‍ജുന്‍. തന്റെ പോക്കറ്റ് മണിയില്‍ നിന്ന് 300 പൗണ്ട് (ഏകദേശം 28,000 രൂപ) ആണ് അര്‍ജുന്‍ സംഭാവന ചെയ്തത്. ഓസ്‌ട്രേലിയന്‍ ഫയര്‍ റിലീഫ് ഫണ്ടിലേക്കാണ് അര്‍ജുന്റെ സംഭാവന.

മകന്റെ പ്രവര്‍ത്തിയില്‍ ഏറെ സന്തോഷിക്കുന്നെന്നാണ് ജൂഹിയുടെ വാക്കുകള്‍. ' ഓസ്‌ട്രേലിയയിലെ കാട്ടുതീയില്‍ 500ഓളം മൃഗങ്ങള്‍ ചത്തൊടുങ്ങിയ വിവരം അവന്‍ എന്നോട് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ അതിനായി എന്താണ് ചെയ്യുന്നതെന്നും അന്നവന്‍ ചോദിച്ചിരുന്നു. കാവേരി കോളിങ് പദ്ധതിയോട് ചേര്‍ന്ന് നമ്മുടെ രാജ്യത്ത് മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ സഹായിക്കുന്ന വിവരം ഞാനവനോട് പറഞ്ഞു. പിറ്റേദിവസമാണ് പോക്കറ്റ് മണിയില്‍ നിന്ന് 300 പൗണ്ട് സംഭാവന ചെയ്‌തെന്നും അത് ശരിയായ കരങ്ങളില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും അവന്‍ എന്റെയടുത്ത് പറഞ്ഞത്. അവന്റെ ഹൃദയം ശരിയായ ദിശയിലാണെന്ന് അറിഞ്ഞതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്', ജൂഹി പറഞ്ഞു.

യൂകെയില്‍ ബ്രോഡ്കാസ്റ്റിങ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അര്‍ജുന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി