ചലച്ചിത്രം

ലൈവ് ഷോയില്‍ പാടുന്നതിനിടയില്‍ ഗായകന്‍ കുഴഞ്ഞുവീണ് മരിച്ചു; വികാരഭരിതരായി ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

പ്രശസ്ത ഗായകനും ഗാനരചയിതാവുമായ ഡേവിഡ് ഓള്‍നി അന്തരിച്ചു. 71 വയസ്സായിരുന്നു. ഫ്‌ളോറിഡയില്‍ സംഗീത പരിപാടിക്കിടെ സ്റ്റേജില്‍ വച്ചായിരുന്നു അന്ത്യം. 

പാടുന്നതിനിടയില്‍ അപ്രതീക്ഷിതമായി പാട്ട് നിര്‍ത്തുകയായിരുന്നു ഡേവിഡ്. ഇതിന് മാപ്പ് പറഞ്ഞെങ്കിലും തുടര്‍ന്ന് പാടാനാകാതെ അദ്ദേഹം കുഴഞ്ഞുവീണു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. 

ഷോയിലെ മൂന്നാമത്തെ ഗാനം പാടുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. കാണികള്‍ക്കിടെയുണ്ടായിരുന്ന ഡോക്ടര്‍മാര്‍ കഴിവതും ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡേവിഡ് എത്രത്തോളം ശാന്തമായിരുന്നോ അത്രതന്നെ സ്വസ്ഥമായ മരണം എന്നാണ് ഡേവിഡിന്റെ വേര്‍പാടിനെക്കുറിച്ച് ഗായകര്‍ കുറിച്ചിരിക്കുന്നത്. ഡേവിഡ് മരണത്തിലും ജയിച്ചു എന്നാണ് ആരാധകരുടെ വാക്കുകള്‍. 

25ഓളം സോളോ ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുള്ള ഡേവിഡ് 2017ല്‍ റെക്കോര്‍ഡ് ചെയ്ത ഡോണ്ട് ട്രൈ ടു ഫൈറ്റ് ഇറ്റ് ആണ് അവസാന ഗാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍