ചലച്ചിത്രം

22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആ പടികള്‍ കയറി മഞ്ജു വാര്യര്‍; പ്രായം കുറഞ്ഞുവരികയാണോ എന്ന് ആരാധകര്‍; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ഞ്ജു വാര്യറിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായി അടയാളപ്പെടുത്തുന്ന ചിത്രമാണ് പ്രണയവര്‍ണങ്ങള്‍. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഗാനങ്ങളുമെല്ലാം മായാതെ ഇന്നും മലയാളികളുടെ മനസ്സിലുണ്ട്. മഞ്ജു വാര്യരും ദിവ്യ ഉണ്ണിയും തമ്മിലുള്ള സൗഹൃദമാണ് ചിത്രത്തിലെ പ്രധാന ഘടകം. ഇരുവരും ഒരുമിച്ച് താമസിച്ചിരുന്ന ഹോസ്റ്റലിലേക്ക് 22 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും എത്തിയിരിക്കുകയാണ് മഞ്ജു. പ്രണയ വര്‍ണ്ണങ്ങള്‍ക്കായി കയറി അതേ കോണിപ്പടി വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കയറുകയാണ് താരം. പുതിയ ചിത്രം ചതുര്‍മുഖത്തിന്റെ ഷൂട്ടിനായാണ് താരം വീണ്ടും ആ പടിക്കെട്ടില്‍ എത്തിയത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരം താരം ഓര്‍മകള്‍ പങ്കുവെച്ചത്. നീല നൈറ്റി അണിഞ്ഞ് വിഷാദഭാവത്തില്‍ പടികള്‍ കയറുന്ന ആരതിയെയും 22 വര്‍ഷത്തിന് ശേഷം നിറഞ്ഞ ചിരിയോടെ പടികള്‍ കയറുന്ന മഞ്ജുവിനെയുമാണ് വിഡിയോയില്‍ കാണുന്നത്. 1998 ല്‍ പുറത്തിറങ്ങിയ പ്രണയവര്‍ണങ്ങളുടെ ഓര്‍മകള്‍ മുഴുവനുമുണ്ട് മഞ്ജുവിന്റം മുഖത്ത്. 22 വര്‍ഷങ്ങള്‍, 1998 ല്‍ ഇതേ ദിവസമാണ് പ്രണയവര്‍ണങ്ങള്‍ റിലീസ് ചെയ്തത്. ഈ വിഡിയോയിലൂടെ തന്നെ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോയതിന് രാജീവന്‍ ഫ്രാന്‍സിസിന് നന്ദി പറയാനും താരം മറന്നില്ല. 

താരത്തിന്റെ ഓര്‍മകളെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 22 വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ല ഇപ്പോള്‍ കൂടുതല്‍ സുന്ദരിയായെന്നാണ് ആരാധകരുടെ കമന്റ്. ഓരോ വര്‍ഷം കൂടുന്തോറും പ്രായം കുറഞ്ഞുകൊണ്ടിരിക്കുകയാണോ എന്നും നിരവധിപേര്‍ ചോദിക്കുന്നുണ്ട്. പ്രണയവര്‍ണങ്ങളുമായി ബന്ധപ്പെട്ട തങ്ങളുടെ ഓര്‍മകളും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. 

സിബി മലയില്‍ സംവിധാനം ചെയ്ത പ്രണയവര്‍ണങ്ങളില്‍ മഞ്ജു വാര്യര്‍, ദിവ്യ ഉണ്ണി, സുരേഷ് ഗോപി, ബിജു മേനോന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്. ഹൊറര്‍ ചിത്രം ചതുര്‍മുഖത്തിന്റെ ലൊക്കേഷനിലാണ് താരമിപ്പോള്‍. സണ്ണി വെയിനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍