ചലച്ചിത്രം

73 കിലോയിൽനിന്ന് 95 കിലോയിലേക്ക്; ജോസഫാകാൻ വൻമേക്കോവറുമായി ആർ കെ സുരേഷ്

സമകാലിക മലയാളം ഡെസ്ക്

ജോജു ജോർജിനെ നായക സ്ഥാനത്തേക്ക് ഉയർത്തിയ ചിത്രമാണ് ജോസഫ്. എം പത്മകുമാർ സംവിധാനം ചെയ്ത ചിത്രം വലിയ വിജയമായിരുന്നു. ചിത്രത്തിലെ ഏറ്റവും വലിയ സവിശേഷത ജോജുവിന്റെ പ്രകടനം തന്നെയായിരുന്നു. മുഴുമദ്യപാനിയായ പൊലീസുകാരനായി ജോജു അക്ഷരാർത്ഥത്തിൽ ജീവിക്കുകയായിരുന്നു. ചിത്രം ഇപ്പോൾ തമിഴിലേക്ക് മൊഴിമാറ്റാൻ ഒരുങ്ങുകയാണ്. ആർ കെ സുരേഷാണ് ചിത്രത്തിൽ നായകനാകുന്നത്. 

ജോജുവിനോട് മത്സരിക്കാനായി കഠിനാധ്വാനം ചെയ്യുകയാണ്  സുരേഷ്. ചിത്രത്തിനായി 22 കിലോയാണ് താരം വർധിപ്പിച്ചത്. 73 കിലോയിൽനിന്ന് 95 കിലോയിലേക്കാണ് സുരേഷ് ശരീര ഭാരം വർധിപ്പിച്ചിരിക്കുന്നത്. സുരേഷ് തന്നെയാണ് മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.  ശരീരഭാരം കൂടിയതിനൊപ്പം താടിയും മുടിയും നരച്ചിട്ടുമുണ്ട്. 

ചിത്രത്തില്‍ രണ്ട് ഗെറ്റപ്പുകളിലായിട്ടാണ് സുരേഷ് എത്തുക. ആദ്യം പ്രായമായ ലുക്കിലുള്ള സീനുകളാണ് ഷൂട്ടു ചെയ്യുക. അതിനു ശേഷം ശരീര ഭാരം കുറച്ചിട്ടാവും ചെറുപ്പകാലം അഭിനയിക്കുക. എം.പത്മകുമാർ തന്നെയാണ് തമിഴിലും ചിത്രം സംവിധാനം ചെയ്യുന്നത്. ബി സ്റ്റുഡിയോയുടെ ബാനറിൽ സംവിധായകൻ ബാലയാണ് ചിത്രം നിർമിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍