ചലച്ചിത്രം

'വായടക്കൂ, മണ്ടത്തരം പറയരുത്', മമ്മൂട്ടിയോട് പറഞ്ഞു; ആദ്യ ഡയലോഗ് ഓര്‍ത്തെടുത്ത് റഹ്മാന്‍

സമകാലിക മലയാളം ഡെസ്ക്

സംവിധായകന്‍ പത്മരാജന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് കൂടെവിടെ. റഹ്മാന്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത് ഈ ചിത്രത്തിലൂടെയാണ്. മമ്മൂട്ടി്ക്കും സുഹാസിനിക്കുമൊപ്പം മികച്ച പ്രകടനമാണ് റഹ്മാന്‍ കാഴ്ചവെച്ചത്. ഇതോടെ 80കളിലെ യുവമുഖമായി മാറാന്‍ താരത്തിനായി. 37 വര്‍ഷങ്ങളില്‍ ശേഷം തന്റെ ആദ്യ സിനിമയിലെ ആദ്യ ഡയലോഗിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് റഹ്മാന്‍.

മമ്മൂട്ടിയോട് വായടക്കൂ എന്ന് പറഞ്ഞായിരുന്നു റഹ്മാന്റെ തുടക്കം. ചിത്രത്തിന്റെ ഫോട്ടോ പങ്കുവെച്ചാണ് താരം കൂടെവിടെയുടെ ഓര്‍മകള്‍ പങ്കുവെച്ചത്. ''മമ്മൂട്ടിയോട്. വായടക്കൂ, മണ്ടത്തരം പറയരുത്. എന്റെ ആദ്യ ഡയലോഗ്. ക്യാമറയ്ക്ക് മുന്നിലെ എന്റെ ആദ്യ ഷോട്ട്. എന്റെ ആദ്യ നായകനോടൊപ്പം'' എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

അധ്യാപിക- വിദ്യാര്‍ത്ഥി ബന്ധവും പ്രണയവും പറയുന്ന ചിത്രമാണ് കൂടെവിടെ. ഊട്ടിയിലെ ബോര്‍ഡിങ് സ്‌കൂളിലെ  രവി പുത്തൂരാന്‍ എന്ന വിദ്യാര്‍ഥിയായാണ് റഹ്മാന്‍ എത്തിയത്. ആ സ്‌കൂളില്‍ പഠിപ്പിക്കാനെത്തുന്ന ആലീസ് എന്ന അധ്യാപികയായി സുഹാസിനിയും ആലീസിന്റെ കാമുകന്‍ ക്യാപ്റ്റന്‍ തോമസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി വേഷമിട്ടു. 1983 ലാണ് ചിത്രം റിലീസ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി