ചലച്ചിത്രം

അരയന്നത്തെപ്പോലെ പ്രിയങ്ക ചോപ്ര ഗ്രാമി റെഡ് കാര്‍പ്പറ്റില്‍; ശ്രദ്ധനേടി സൂപ്പര്‍ ഗ്ലാമറസ് ലുക്ക്; ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഫാഷന്‍ ക്യൂനാണ് പ്രിയങ്ക ചോപ്ര. വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ റെഡ് കാര്‍പ്പറ്റില്‍ ശ്രദ്ധ കേന്ദ്രമാവാന്‍ പ്രിയങ്കക്ക് സാധിക്കാറുണ്ട്. ഇപ്പോള്‍ ഗാമി അവാര്‍ഡ്‌സിന്റെ റെഡ്കാര്‍പ്പറ്റിലും തിളങ്ങിയിരിക്കുകയാണ് താരം. ഡീപ് നെക്കിലുള്ള സ്‌കിന്‍ ഫിറ്റ് ഗൗണില്‍ ഫാഷന്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് താരം.

റാള്‍ഫ് ആന്‍ഡ് റസ്സോ കളക്ഷന്റെ മാസ്റ്റര്‍പീസ് ഡിസൈനര്‍ ഗൗണാണ് ഗ്രാമി റെഡ് കാര്‍പ്പറ്റ് ലുക്കിനായി പ്രിയങ്ക തിരഞ്ഞെടുത്തത്. വെള്ള നിറത്തിലുള്ള സാറ്റിന്‍ ഗൗണിന് ഇറക്കം കൂടിയ നെക്ക് ലൈന്‍ ഗ്ലാമറസ് ലുക്ക് നല്‍കുന്നു. ചിറക് പോലുള്ള സ്ലീവുകളും നീളന്‍ ട്രെയിലും മത്സകന്യകയെ പോലെ തോന്നിപ്പിക്കും. സിംപിള്‍ ഹെയര്‍സ്റ്റൈലിനൊപ്പം മിനിമല്‍ ആക്‌സസറീസ് കൂടി ആയപ്പോള്‍ പ്രിയങ്ക കൂടുതല്‍ മനോഹരിയായി. എന്നാല്‍ പൊക്കിള്‍ചുഴിയില്‍ അണിഞ്ഞ ക്രിസ്റ്റല്‍ സ്റ്റഡാണ് ഏറ്റവും ശ്രദ്ധയാകര്‍ഷിച്ചത്.

ഭര്‍ത്താവ് നിക്ക് ജൊനാസിന്റെ കൈപിടിച്ചാണ് താരം ഗ്രാമിയില്‍ എത്തിയത്. ബ്രോണ്‍സ് നിറത്തിലുള്ള സ്യൂട്ടായിരുന്നു നിക്കിന്റെ വേഷം. ബ്രോണ്‍സ് നിറത്തിലുള്ള സ്യൂട്ടായിരുന്നു നിക്കിന്റെ വേഷം. നിക് മാത്രമല്ല നിക് ബ്രദേഴ്‌സിലെ കെവിന്‍ ജൊനാസും ജോ ജൊനാസും ഭാര്യമാര്‍ക്കൊപ്പമാണ് എത്തിയത്. ഗ്രാമി ലുക്ക് താരം തന്നെയാണ് ആരാധകര്‍ക്കായി പങ്കുവെച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി