ചലച്ചിത്രം

ഷെയ്ന്‍ നിഗത്തിന്‍റെ വിലക്ക് നീങ്ങുമോ? ഇന്ന് നിര്‍ണായകം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കരാർ ലംഘനം നടത്തിയ സംഭവത്തിൽ  നടൻ ഷെയ്ൻ നിഗത്തിന്‍റെ വിലക്കുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും. വിഷയം ചർച്ച ചെയ്യാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ  രാവിലെ 11 മണിക്ക് യോഗം ചേരും. വിലക്കില്‍ തുടര്‍ നടപടികള്‍ എങ്ങനെ വേണമെന്നതില്‍ ഏകദേശ ധാരണ ഈ യോഗത്തിൽ ഉണ്ടായേക്കും.

ഉച്ചക്ക് ശേഷം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെയും താരസംഘടന അമ്മയുടേയും ഭാരവാഹികളുടെയും സംയുക്ത യോഗം ചേരും. ഉല്ലാസം
സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഷെയ്ൻ നിഗത്തിന്‍റെ വിലക്ക് നീക്കണമെന്നാണ് അമ്മ സംഘടനയുടെ ആവശ്യം.  അതേസമയം വിലക്ക് നീക്കരുതെന്ന നിലപാടിലാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലെ ഒരു വിഭാഗം. ഇന്ന് നടക്കുന്ന നിര്‍ണായക ചര്‍ച്ചകള്‍ക്കൊടുവില്‍ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.

ഉല്ലാസം സിനിമയുടെ ഡബ്ബിം​ഗ് നടത്താതിരിക്കുകയും വെയിൽ, കുർബാനി സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിർമ്മാതാക്കളുടെ സംഘടന ഷെയ്ന് വിലക്കേർപ്പെടുത്തിയത്. സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയും, ഫെഫ്കയും അടക്കമുള്ള സംഘടനകൾ പ്രശ്നം ത്തുതീർപ്പാക്കാൻ ഇടപെടുകയും ചെയ്തു. ഇതിനിടെ ഷെയ്ൻ നിർമ്മാതാക്കളെ മനോരോ​ഗികൾ എന്ന തരത്തിൽ വിശേഷിപ്പിച്ചത് പ്രശ്നം കൂടുതൽ വഷളാക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ