ചലച്ചിത്രം

വെബ് സിരീസിലൂടെ അമല പോള്‍ ബോളിവുഡിലേക്ക്; പാര്‍വീണ്‍ ബാബിയാകാന്‍ ഒരുങ്ങി താരം

സമകാലിക മലയാളം ഡെസ്ക്

വെബ് സിരീസിലൂടെ തെന്നിന്ത്യന്‍ നടി അമല പോള്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മഹേഷ് ഭട്ട് ഒരുക്കുന്ന വെബ് സിരീസിലൂടെയായിരിക്കും അമലയുടെ ബോളിവുഡ് അരങ്ങേറ്റം. പുതിയ പ്രൊജക്ടിനെക്കുറിച്ച് അമല നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്.

' ഞാന്‍ ബോളിവുഡില്‍ ഒരു പ്രൊജക്ട് സൈന്‍ ചെയ്തു. ഇതുവരെയുള്ളതില്‍ ഞാന്‍ ഏറ്റവും പ്രതീക്ഷയോടെ നോക്കികാണുന്ന ഒന്നാണ് അത്. ഷൂട്ടിങ് ഉടന്‍ ആരംഭിക്കും', അമല പറഞ്ഞു. സിനിമയാണോ വെബ് സിരീസാണോ കരാര്‍ ആയിരിക്കുന്നത് എന്ന് പറഞ്ഞില്ലെങ്കിലും മഹേഷ് ഭട്ട് പര്‍വീണ്‍ ബാബിയെക്കുറിച്ച് ഒരുക്കുന്ന വെബ് സിരീസിലൂടെയാണ് അമല ബോളിവുഡിലേക്കെത്തുന്നത് എന്നാണ് താരവുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.

ബോളിവുഡ് കണ്ട ഏറ്റവുംവലിയ ഗ്ലാമര്‍താരങ്ങളില്‍ ഒരാളാണ് പര്‍വീണ്‍ ബാബി. ഒന്നരദശകം നീണ്ട കരിയറില്‍ അമിതാബ് ബച്ചന്‍, ശശി കപൂര്‍, ജിതേന്ദ്ര, മിഥുന്‍ ചക്രവര്‍ത്തി തുടങ്ങിയ മുന്‍നിര നായകന്മാരുടെ നായികയായി നിരവധി സിനിമകളില്‍ അഭിനയിച്ചു. ദീവാര്‍, നമക് ഹലാല്‍, അമര്‍ അക്ബര്‍ ആന്റണി, ശാന്‍, മേരി ആവാസ് സുനോ, രംഗ് ബിരംഗി എന്നിവയാണ് പര്‍വീണിന്റെ പ്രധാനപ്പെട്ട സിനിമകള്‍. 1985 ഓടെ സിനിമ ഉപേക്ഷിച്ച അവരെ 2005 ജനുവരി 22ന് സ്വന്തം വസതിയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. മഹേഷ് ഭട്ടിന്റെ വോ ലംഹെ(2006) എന്ന ചിത്രത്തിന് പര്‍വീണ്‍ ബാബിയുടെ ജീവിതകഥയുമായി സാമ്യം ആരോപിക്കപ്പെട്ടിരുന്നു. അര്‍ഥ്, ഫിര്‍ തേരി കഹാനി യാദ് ആയി തുടങ്ങിയ ചിത്രങ്ങളിലും ഇരുവര്‍ക്കുമിടയിലെ പ്രണയം പറഞ്ഞുപോകുന്നുണ്ടെന്നാണ് വിലയിരുത്തലുകള്‍.

മുംബൈയില്‍ തുടങ്ങിയ ചിത്രീകരണത്തില്‍ അമല എത്തിയിരുന്നെങ്കിലും ഉടന്‍തന്നെ കേരളത്തിലേക്ക് മടങ്ങി. അച്ഛന്റെ വേര്‍പാടിനെത്തുടര്‍ന്നാണ് അമല കേരളത്തില്‍ എത്തിയത്. തമിഴില്‍ ഏറ്റവും ചര്‍ച്ചയായ ആടൈ എന്ന ചിത്രത്തിന് ശേഷം തന്റെ പുതിയ സിനിമയായ അതോ അന്ത പറവൈ പോലയുടെ റിലീസ് കാത്തിരിക്കുകയാണ് അമലയിപ്പോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍