ചലച്ചിത്രം

ഞാൻ നയൻതാരയായത് ഇങ്ങനെ, വിഡിയോ വൈറലായതിന് പിന്നാലെ രഹസ്യം വെളിപ്പെടുത്തി ടിക് ടോക്ക് താരം 

സമകാലിക മലയാളം ഡെസ്ക്

ടിക്ടോക്കിലൂടെ സൂപ്പർതാരങ്ങളുടെ അപരന്മാരായെത്തി സൈബർ ലോകത്തെ അമ്പരപ്പിച്ചവർ നിരവധിയാണ്. ടിക് ടോക്കിന് നിരോധനം വന്നെങ്കിലും അപരന്മാർ ഇൻസ്റ്റ​ഗ്രാമിലൂടേയും യൂട്യൂബിലൂടെയും കയ്യടി നേടുന്നുണ്ട്. അടുത്തിടെയാണ് നയൻതാരയുടെ ലുക്കിലെത്തിയ തൃശൂർ സ്വദേശി മലയാളികളുടെ മനസ് കീഴടക്കിയത്. നയൻതാരയെപ്പോലെ നിരവധി വിഡിയോകൾ ഇവർ ചെയ്തിരുന്നു.  ഇപ്പോൾ ‌നയൻതാരയായതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് ടിക് ടോക്ക് താരം മിതു വിജിൽ. 

വിജയ് നായകനായ 'വില്ല്' എന്ന സിനിമയിലെ 'ധീം തനക്ക ധില്ലാന...' എന്ന പാട്ടിനൊപ്പമുള്ള നയൻസിന്‍റെ ഭാവാഭിനയമാണ് മിതുവിനെ വൈറലാക്കിയത്. അതിന് പിന്നിലെ നയൻതാരയുടെ ലുക്കിലുള്ള നിരവധി വിഡിയോകൾ മിതു ചെയ്തിരുന്നു. മമ്മൂട്ടി- നയൻതാര ചിത്രം പുതിയ നിയമത്തിലെ ലുക്കിലും മിതു എത്തിയിരുന്നു.

ഇതോടെ എങ്ങനെയാണ് നയൻതാരയുടെ ലുക്കിൽ എത്തിയത് എന്ന ചോദ്യവുമായി നിരവധി പേർ എത്തി. തുടർന്നാണ് നയൻതാരയുടെ ലുക്കിലേക്കെത്തിയ മേക്കോവര്‍ വീഡിയോ മിതു പങ്കുവെച്ചത്. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് മിതു മേക്കോവര്‍ വീഡിയോ ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തത്. നയന്‍സിന്‍റെ ലുക്കിലെത്താന്‍ പുരികം വരയ്ക്കുന്നത് മുതല്‍ ഹെയര്‍ സ്റ്റൈല്‍ വരെ എങ്ങനെ ചെയ്യാമെന്ന് മിതു വീഡിയോയില്‍ കാണിക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍