ചലച്ചിത്രം

സരോജ് ഖാൻ ഇതിഹാസമാണ്, ഒന്നിച്ച് പ്രവർത്തിക്കാനായത് അനു​ഗ്രഹം: മോഹൻലാൽ 

സമകാലിക മലയാളം ഡെസ്ക്

ന്തരിച്ച ബോളിവുഡ് നൃത്തസംവിധായക സരോജ് ഖാന് ആദരാഞ്ജലികൾ നേർന്ന് നടൻ മോഹൻലാൽ. ഒന്നിച്ച് പ്രവർത്തിച്ചതിന്റെ ഓർമകൾ പങ്കുവച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിലൂടെ താരം സരോജ് ഖാനെ അനുസ്മരിച്ചത്. 

 ‘ഇരുവർ’ എന്ന ചിത്രത്തിലെ വെണ്ണില വെണ്ണില എന്ന ​ഗാനരം​ഗം ഒരുക്കിയത് സരോജ് ‌ഖാനാണ്.  “ഒരു ഇതിഹാസമായിരുന്നു സരോജ് ഖാൻജി, ‘ഇരുവറി’ലെ വെണ്ണില വെണ്ണില.. എന്ന ഗാനത്തിനു വേണ്ടി അവർക്കൊപ്പം പ്രവർത്തിക്കനാൻ സാധിച്ചത് അനുഗ്രഹമായി കരുതുന്നു,”മോഹൻലാൽ കുറിച്ചു. 

ഇന്ന് രാവിലെ ഹൃദയസതംഭനം മൂലം മുംബൈയിൽ വച്ചാണ് സരോജ് ഖാൻ അന്തരിച്ചത്. 71 വയസ്സായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലായിരുന്നു. 

മൂന്നു തവണ മികച്ച നൃത്ത സംവിധായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട് സരോജ് ഖാൻ. ദേവ്ദാസ്, ശൃംഗാരം, ജബ് വി മെറ്റ് എന്നീ ചിത്രങ്ങളുടെ നൃത്തസംവിധാനത്തിനായിരുന്നു പുരസ്‌കാരം. എക് ദോ തീൻ, ചോലി കെ പീച്ചേ ക്യാ ഹേ, ഡോലാരേ ഡോലാരേ, ഹം കോ ആജ് കൽ ഹെയ് ഇന്തെസാർ തുടങ്ങിയവ ശ്രദ്ധേയ ​ഗാനങ്ങളാണ്. കരൺ ജോഹർ ചിത്രം 'കലങ്ക്' ആണ് ഏറ്റവും ഒടുവിൽ ചെയ്തത്. ചിത്രത്തിൽ മാധുരീ ദീക്ഷിത്തിന്റെ നൃത്തരം​ഗമാണ് സരോജ് ഖാൻ ചിട്ടപ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി