ചലച്ചിത്രം

സുശാന്ത് സിങ് രജ്പുത്തിന്റെ മരണം; സഞ്ജയ് ലീല ബൻസാലിയെ ചോദ്യം ചെയ്യും

സമകാലിക മലയാളം ഡെസ്ക്

ടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ബോളിവുഡിലുണ്ടാക്കിയ ആഘാതം ചെറുതല്ല. ബോളിവുഡിലെ സ്വജനപക്ഷപാതമാണ് യുവ നടന്റെ മരണത്തിന് കാരണമായതെന്നാണ് ആരോപണം. ഇപ്പോൾ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിയെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. തിങ്കളാഴ്ച്ചയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.

ബൻസാലിയുടെ ചിത്രങ്ങളിൽ നിന്ന് സുശാന്തിനെ ഒഴിവാക്കിയതായി ആരോപണം ഉയർന്നതിനാലാണ് നടപടി.  സഞ്ജയ് ലീല ബന്‍സാലി സുശാന്ത് സിംഗിന് നാല് സിനിമകള്‍ വാഗ്‍ദാനം ചെയ്‍തിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പക്ഷേ ഇരുവരും ചേര്‍ന്നുള്ള ഒരു സിനിമ പോലും യാഥാര്‍ഥ്യമായില്ല. സുശാന്തിന്‍റെ ഡേറ്റ് സംബന്ധിച്ച പ്രശ്‍നങ്ങള്‍ മൂലമാണ് ആ സിനിമകള്‍ സംഭവിക്കാതിരുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.

യാഷ് രാജ് ഫിലിംസുമായി ഏര്‍പ്പെട്ടിരുന്ന ഒരു കരാറിന്‍റെ ഭാഗമായി തന്നെ തേടിയെത്തിയിരുന്ന പല അവസരങ്ങളും സുശാന്തിന് ഉപേക്ഷിക്കേണ്ടിവന്നുവെന്നും ഇത് താരത്തെ മാനസികമായി ബാധിച്ചിരുന്നുവെന്നും ആരോപണങ്ങളുണ്ട്. ഇതേക്കുറിച്ചാവും അന്വേഷണസംഘം സഞ്ജയ് ലീല ബന്‍സാലിയോട് പ്രധാനമായും ആരായുകയെന്നാണ് വിവരം. സുശാന്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പടെ 28 പേരെയാണ് ഇതിനോടകം പൊലീസ് ചോദ്യം ചെയ്തത്. യഷ് രാജ് ഫിലിംസിന്റെ പ്രതിനിധികളുടേയും മൊഴിയെടുത്തിരുന്നു. കഴിഞ്ഞ മാസമാണ് സുശാന്ത് സിങ്ങിനെ മുംബൈയിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി