ചലച്ചിത്രം

'തമിഴ് സിനിമ ചരിത്രത്തിലെ ഏറ്റവും മോശം ഡാന്‍സര്‍'!, പഴയ നൃത്ത വിഡിയോ കണ്ട് മാധവന്റെ പ്രതികരണം

സമകാലിക മലയാളം ഡെസ്ക്

രാധിക പങ്കുവച്ച തന്റെ പഴയകാല നൃത്ത വിഡിയോ കണ്ട് സ്വയം ട്രോളി നടന്‍ മാധവന്‍. 2003ല്‍ പുറത്തിറങ്ങിയ നള ദമയന്തി എന്ന ചിത്രത്തിലെ നൃത്തരംഗമാണ് ആരാധിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വിഡിയോ കണ്ട നടന്‍ സ്വയം തമിഴ് സിനിമ ചരിത്രത്തിലെ ഏറ്റവും മോശം ഡാന്‍സര്‍ എന്നാണ് വിശേഷിപ്പിച്ചത്.

ഈ ക്യൂട്ട് ഗാനരംഗം വീണ്ടും കാണുകയാണെന്നും നടനെ വിവാഹം ചെയ്യാന്‍ അനുവാദം നല്‍കണമെന്നും കുറിച്ചാണ് ആരാധിക ട്വിറ്ററില്‍ വിഡിയോ പങ്കുവച്ചത്. 'തമിഴ് സിനിമ ചരിത്രത്തിലേ ഏറ്റവും മോശം ഡാന്‍സറുമായോ???' എന്ന ചോദ്യത്തോടെയാണ് മാധവന്‍ വിഡിയോ റീട്വീറ്റ് ചെയ്തത്.

സ്വയം ട്രോളിക്കൊണ്ടുള്ള നടന്റെ ട്വീറ്റിന് താഴെ മാധവന്റെ കഠിനാധ്വാനത്തെ പ്രകീര്‍ത്തിച്ചുള്ള കമന്റുകളാണ് നിറയുന്നത്. ഒരിക്കലും തോറ്റുകൊടുക്കാത്ത നടനാണ് മാധവനെന്നും തോല്‍വികള്‍ക്ക് ശേഷം തിളങ്ങുന്ന നക്ഷത്രമായി ഉയര്‍ത്തെഴുന്നേറ്റിട്ടുണ്ടെന്നുമൊക്കെയാണ് ആരധകര്‍ കുറിക്കുന്നത്. നടന്റെ ചിരി മറ്റെന്തിനേക്കാളും മുകളിലാണെന്നാണ് മറ്റുചിലര്‍ പറയുന്നത്. എല്ലാ അഭിനേതാക്കള്‍ക്കും നൃത്തം വശമുണ്ടാകണമെന്നില്ല, ആ ചിരി മാത്രം മതിയല്ലോ എന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍